Mohanlal, Prithviraj and Ranji Panicker 
Entertainment

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ഓഗസ്റ്റ് 20ന് ഖലീഫ തിയേറ്ററുകളിലെത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയുടേതായി പുറത്തു വന്ന റിപ്പോര്‍ട്ടുകളെല്ലാം ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന അധോലോക നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ കൊച്ചുമകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന അമീര്‍ അലി.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സിംഗിള്‍ പുറത്ത് വന്നിരുന്നു. ഇതിലെ ഒരു സ്റ്റില്ലില്‍ പൃഥ്വിരാജ് നായികയായ മാളവിക ശര്‍മയ്ക്കും രഞ്ജി പണിക്കര്‍, മോഹിനി എന്നിവര്‍ക്കുമൊപ്പം നില്‍ക്കുന്നുണ്ട്. മാളവികയും പൃഥ്വിയും കല്യാണ വേഷത്തിലാണ്. ഇതേച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ രസകരമായൊരു ചര്‍ച്ച ഉടലെടുത്തിരിക്കുകയാണ്. പോസ്റ്ററില്‍ നിന്നും പൃഥ്വിരാജിന്റെ അച്ഛനും അമ്മയുമായിരിക്കും രഞ്ജി പണിക്കരും മോഹിനിയും എന്ന അനുമാനത്തിലേക്കാണ് സോഷ്യല്‍ മീഡിയ എത്തുന്നത്.

അങ്ങനെയങ്കില്‍ രഞ്ജി പണിക്കരുടെ അച്ഛനായിരിക്കും മോഹന്‍ലാല്‍ എന്നും അത് മോശം കാസ്റ്റിങ്ങുമാണെന്നാണ് ചിലര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മൂവി സ്ട്രീറ്റ് 2 ഗ്രൂപ്പില്‍ പങ്കുവച്ചൊരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 'രഞ്ജി പണിക്കരുടെ മകനായി പൃഥ്വിരാജ് ഒക്കെ. പക്ഷെ മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍? എന്തൊരു മോശം കാസ്റ്റിങ് ആണ്. ജസ്റ്റ് ഖലീഫ തിങ്‌സ്' എന്നാണ് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ ഈ കാസ്റ്റിങില്‍ എന്താണ് പ്രശ്‌നമെന്നാണ് കമന്റുകള്‍ ചോദിക്കുന്നത്. 'രഞ്ജി പണിക്കര്‍ പെണ്ണിന്റെ അച്ഛനാണെന്ന് കരുതിക്കൂടെ ? പറ്റില്ല. പൃഥ്വിയുടെ അച്ഛന്‍ തന്നെയാണ്. ഓക്കേ. എന്നാ ഒരു സമാധാനത്തിന്, മോഹന്‍ലാലിന്റെ മകളുടെ (മോഹിനി) മകനാണ് പൃഥ്വി എന്ന് കരുതിക്കൂടെ? ഇല്ല. ആ എന്നാ ചെല്ല്, പോയി പോസ്റ്റിട്', അതുകൊണ്ട് രഞ്ജി പണിക്കറിന്റെ ഒറിജിനല്‍ അച്ഛനെ പിടിച്ചു അഭിനയിപ്പിക്കണമായിരുന്നോ, പെണ്ണിന്റെ അച്ഛനാണ് രഞ്ജി പണിക്കര്‍' എന്നിങ്ങനെയാണ് കമന്റുകള്‍.

'മമ്മുട്ടി മോഹന്‍ലാലിന്റെ അച്ഛന്‍ ആയിട്ട് അഭിനയിച്ചിട്ടില്ലേ, പടം ഇറങ്ങിക്കോട്ടെ അതിനെന്താ? അതിലൊന്നും ഒരു കാര്യവുമില്ല. പെര്‍ഫോമന്‍സിലാണ് കാര്യം. ഓരോരോ മണ്ടന്‍ പോസ്റ്റുകള്‍, ദിലീഫ് സിദ്ധീഖിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സിദ്ധീഖ് മോഹന്‍ലാലിന്റെ അച്ഛനായിട്ടുണ്ട്. സായ് കുമാര്‍ മോഹന്‍ലാലിന്റെ അച്ഛനായിട്ടുണ്ട്, ആര്യ പൃഥ്വിരാജിന്റെ അച്ഛനായിട്ടുണ്ട്, സത്യരാജ് രജനീകാന്തിന്റെ അച്ഛനായിട്ടുണ്ട്, ജയസൂര്യ ഉണ്ണിമുകുന്ദന്റെ അച്ഛനായിട്ടുണ്ട്, പ്രായത്തിലല്ല, പെര്‍ഫോമന്‍സിലാണ് കാര്യം' എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഓഗസ്റ്റ് 20ന് ഖലീഫ തിയേറ്ററുകളിലെത്തും.

A post says they are not happy seeing Ranji Panicker as the son of Mohanlal in Khalifa. But social media has some valid replies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു