ഇസ്രയേൽ - ഇറാൻ സംഘർഷം സാധാരണ ജന ജീവിതത്തെ എന്ന പോലെ സിനിമാ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ഈദ് റിലീസായി എത്തേണ്ടിയിരുന്ന മലയാള സിനിമകൾ ഉൾപ്പെടെ പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. വലിയ നഷ്ടം നേരിടുമെന്ന ആശങ്കയിലാണ് നിർമാതാക്കൾ ഇപ്പോൾ.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ പാൻ ഇന്ത്യൻ ചിത്രമായ ടോക്സിക്, മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 3, നിവിൻ പോളിയുടെ പ്രതിച്ഛായ, മമ്മൂട്ടി- മോഹൻലാൽ ടീം ഒന്നിക്കുന്ന പാട്രിയറ്റ്, മോഹൻലാലിന്റെ ദൃശ്യം 3, ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളുടെ ഗൾഫ് റിലീസാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
യുദ്ധം തുടർന്നാൽ ഈ ചിത്രങ്ങളുടെ ജിസിസി റിലീസ് പ്രശ്നം നേരിടുമെന്നാണ് റിപ്പോർട്ട്. ഈദ് റിലീസായി ഈ മാസം 18 ന് മൂന്ന് പ്രധാന ചിത്രങ്ങളാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. ജയസൂര്യ നായകനാകുന്ന ആട് 3, യഷിന്റെ ടോക്സിക്, രൺവീർ സിങ്- ആദിത്യ ധർ ടീമിന്റെ ധുരന്ധർ എന്നിവയാണവ. ഏപ്രിൽ രണ്ടിന് ദൃശ്യം 3-യും 23-ന് പാട്രിയറ്റും റിലീസ് നിശ്ചയിച്ചിരുന്നതാണ്.
ഏപ്രിൽ 9-നാണ് ടൊവിനോ- ഡിജോ ജോസ് ആന്റണി ടീമിന്റെ പള്ളിച്ചട്ടമ്പി റിലീസ് ചെയ്യേണ്ടത്. ഈ സിനിമകളുടെയൊക്കെ ഗൾഫ് റിലീസാണിപ്പോൾ എന്ന് നടക്കുമെന്നറിയാതെ നിൽക്കുന്നത്. മലയാള സിനിമയുടെ വലിയൊരു മാർക്കറ്റ് കൂടിയാണ് ജിസിസി രാജ്യങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates