ശിൽപ ഷെട്ടി/ ഫേയ്സ്ബുക്ക് 
Entertainment

ഒരു തെറ്റു പറ്റി, പക്ഷേ അത് കുഴപ്പമില്ല; ചർച്ചയായി ശിൽപ ഷെട്ടിയുടെ പോസ്റ്റ്

സോഫിയ ലോറന്റെ വാക്കുകളാണ് താരം പോസ്റ്റു ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ടാണ് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. അതിനു പിന്നാലെ ശിൽപ ഷെട്ടിക്കു നേരെ സൈബർ ആക്രമണങ്ങൾ രൂക്ഷമായിരുന്നു. എന്നാൽ സൈബർ ഇടത്തിൽ നിന്ന് താരം മാറി നിന്നിട്ടില്ല. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ചർച്ചയാവാറുണ്ട്. തെറ്റുകളെക്കുറിച്ചുള്ള ശിൽപ ഷെട്ടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

"ഒരു ജീവിതത്തിനായി ഒരാൾ നൽകുന്ന കുടിശ്ശികയുടെ ഭാഗമാണ് തെറ്റുകൾ " എന്ന സോഫിയ ലോറന്റെ വാക്കുകളാണ് താരം പോസ്റ്റു ചെയ്തിരിക്കുന്നത്. "ഒരു തെറ്റ് പറ്റി, പക്ഷേ കുഴപ്പമില്ല" എന്ന കുറിപ്പോടെയാണ് പുസ്തകത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഞാൻ തെറ്റുകൾ വരുത്താൻ പോകുന്നു. ഞാൻ എന്നോട് ക്ഷമിക്കുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യുമെന്നും അതിലുണ്ട്. 

അശ്ലീല ചിത്രങ്ങൾ നിർമിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. വിവാദങ്ങളിൽ നിറഞ്ഞതോടെ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി ശിൽപ ഷെട്ടി രം​ഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും  നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് ശിൽപ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത