ഇലിയാന ഡിക്രൂസ്, കാമുകനൊപ്പം ഇലിയാന/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും കുഴപ്പമില്ല, പങ്കാളിയെക്കുറിച്ച് മോശം പറയുന്നത് എനിക്ക് ഇഷ്ടമല്ല': ഇലിയാന ഡിക്രൂസ്

'മൈക്കിനെ പോലെ മികച്ച പങ്കാളിയെ ലഭിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. എനിക്ക് അവനോട് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കേണ്ടതായി വരാറില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ് അമ്മയായതിന്റെ സന്തോഷത്തിലാണ്. 2023 ഓഗസ്റ്റിലാണ് താരം കൊവ ഫീന്ക്‌സ് ഡോളന് ജന്മം നല്‍കിയത്. പങ്കാളി മൈക്കിള്‍ ഡോളനും കുഞ്ഞിനുമൊപ്പം യുഎസിലാണ് താരമിപ്പോള്‍. വിവാഹത്തിന് മുന്‍പ് കുഞ്ഞ് ജനിച്ചതിന് താരത്തിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇപ്പോള്‍ വിവാഹത്തേക്കുറിച്ചുള്ള ആളുകളുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇലിയാന. 

തന്റെ പങ്കാളിയെക്കുറിച്ചും കുടുംബത്തേക്കുറിച്ചും ആളുകള്‍ മോശം പറയുന്നത് തന്നെ വല്ലാതാക്കാറുണ്ട് എന്നാണ് ഇലിയാന പറഞ്ഞത്. പ്രസവശേഷം കടന്നുപോകുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇലിയാന തുറന്നു പറഞ്ഞു. 

'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നു പറയുന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു രീതിയിലും ഇതിനായി തയാറാവാന്‍ നമുക്കാവില്ല. കുടുംബത്തില്‍ എനിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നല്ല ഡോക്ടര്‍മാരുടെ ടീം എന്നെ നന്നായി പരിചരിക്കുന്നു. അമ്മമാര്‍ക്കുണ്ടാകുന്ന കുറ്റബോധം യാഥാര്‍ത്ഥ്യമാണ്. ഒരിക്കല്‍ ഞാന്‍ എന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ എനിക്ക് വല്ലാതെ കരച്ചില്‍വന്നു. എന്റെ പങ്കാളി എന്നോട് എന്താണ് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് മകന്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുകയാണെങ്കിലും എനിക്ക് അവനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു. കുട്ടി ഉണ്ടായതിനു ശേഷം ഇത്തരത്തിലുള്ള തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകും. എനിക്ക് ഇപ്പോഴും അങ്ങനെയുണ്ടാകാറുണ്ട്. മൈക്കിനെ പോലെ മികച്ച പങ്കാളിയെ ലഭിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. എനിക്ക് അവനോട് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കേണ്ടതായി വരാറില്ല.'- ഇലിയാന പറഞ്ഞു. 

2023 മേയില്‍ പങ്കാളി മൈക്കിള്‍ ഡോളനുമായി വിവാഹിതയായെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ. 'ഇത്തരത്തില്‍ ഒരുപാട് അഭ്യൂഹങ്ങളുണ്ട്. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. കുറച്ച് നിഗൂഢതയുള്ളത് നല്ലതല്ലേ. സത്യത്തില്‍ എന്റെ ജീവിതത്തിലെ ഈ ഘട്ടത്തേക്കുറിച്ച് എത്രമാത്രം സംസാരിക്കണം എന്നതില്‍ ഞാന്‍ തീരുമാനമെടുത്തിട്ടില്ല. എന്റെ ബന്ധങ്ങളെക്കുറിച്ച് മുന്‍പ് പറഞ്ഞപ്പോഴുണ്ടായ അനുഭവങ്ങളില്‍ നിന്നാണത്. പണ്ട് ആളുകള്‍ ഇതേക്കുറിച്ച് പറയുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. എന്നേക്കുറിച്ച് പറയുന്നതിനെ കൈകാര്യം ചെയ്യാന്‍ എനിക്കറിയാം. എന്നാല്‍ എന്റെ പങ്കാളിയേയും കുടുംബത്തേക്കുറിച്ചും മോശം പറയുന്നത് കേട്ട് നില്‍ക്കാന്‍ എനിക്കാവില്ല.'- ഇലിയാന പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍