ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ജാക്ക് നിക്കോൾസണിനും മ‌ർലൺ ബ്രാൻഡോയ്ക്കുമൊപ്പം മോഹൻലാൽ; എക്കാലത്തേയും മികച്ച നടൻ

മോഹൻലാല്‍ എക്കാലത്തെയും മികച്ച മൂന്ന് നടന്മാരിൽ ഒരാളാണെന്ന് പറയുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ കംപ്ലീറ്റ് അക്റ്ററാണ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ഇതിനോടകം തന്നെ മോഹൻലാൽ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഹോളിവുഡ് ലോകത്തിന്റെ പ്രശംസപോലും മോഹൻലാലിനെ തേടിയെത്തിയിട്ടുണ്ട്.  ഇപ്പോഴിതാ മോഹൻലാല്‍ എക്കാലത്തെയും മികച്ച മൂന്ന് നടന്മാരിൽ ഒരാളാണെന്ന് പറയുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ. 

എക്കാലത്തെയും മികച്ച മൂന്ന് അഭിനേതാക്കളുടെ പേര് നിര്‍ദ്ദേശിക്കാനാണ് ആമസോൺ പ്രേം വിഡിയോ ഇന്ത്യ ട്വീറ്റ് ചെയ്തത്. ഇതിനാണ് ഉത്തരവുമായി എൻഎസ് മാധവൻ രം​ഗത്തെത്തിയത്. ജാക്ക് നിക്കോള്‍സണ്‍, മാര്‍ലണ്‍ ബ്രാൻഡോ, മോഹൻലാല്‍ എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. അമേരിക്കൻ നടനായ ജാക്ക് നിക്കോൾസൺ മൂന്ന് ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള നടനാണ്. ലോകത്തെ ഏറ്റവും മികച്ച അഭിനേതാവ് എന്ന് ‌വിശേഷിപ്പിക്കുന്ന മർലൻ ബ്രാൻഡോയ്ക്ക് രണ്ട് ഓ‌സ്കർ പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പമാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ മാധവൻ ഉൾപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ട്വീറ്റ്. 

നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകനായും പേരെടുക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ ഇപ്പോൾ. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്' ഒരുക്കുന്നത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

ശബരിമലയ്ക്ക് മുകളില്‍ ഹെലിക്കോപ്റ്റർ, കോസ്റ്റ് ​ഗാർഡിന് വീഴ്ച, പൊന്നമ്പലമേടില്‍ 200 മീറ്ററിന് താഴ്ന്ന് പറക്കുന്നത് അനുവദനീയമല്ല; റിപ്പോർട്ട്

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

കരിമരുന്ന് പ്രയോഗത്തിന്റെ മാസ്മരികത ഇല്ല, ആളൊഴിഞ്ഞ് നഗരം; ഒറ്റ കതിനയിലൊതുക്കി 'സാമ്പിള്‍ വെടിക്കെട്ട്'- വിഡിയോ

SCROLL FOR NEXT