Jagan Shaji Kailas 
Entertainment

വേറിട്ട കഥയുണ്ടോ നിങ്ങളുടെ കയ്യില്‍?; അടുത്ത സിനിമയ്ക്കായി കഥകള്‍ തേടി ജഗന്‍ ഷാജി കൈലാസ്

നേരത്തെ ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കഥകള്‍ തേടി സംവിധായകന്‍ ഷാജി കൈലാസിന്റെ മകനും അസിസ്റ്റന്റ് ഡയറക്ടറുമായ ജഗന്‍ ഷാജി കൈലാസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജഗന്‍ വ്യത്യസ്തവും പുതുമയുള്ളതുമായ കഥകള്‍ തേടുന്നതായി അറിയിച്ചത്. വലുതാണെങ്കിലും ചെറുതാണെങ്കിലും, എല്ലാ അനുഭവങ്ങള്‍ക്കും അതിന്റേതായ ശക്തിയുണ്ടെന്നും ആളുകളെ ചിന്തിപ്പിക്കുകയും ലോകത്തെ വേറിട്ട കണ്ണിലൂടെ കാണുന്നതുമായ കഥയുണ്ടെങ്കില്‍ ബന്ധപ്പെടാനാണ് ജഗന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ കുറിപ്പില്‍ തന്റെ ഇ-മെയില്‍ വിലാസവും ജഗന്‍ ഷാജി കൈലാസ് പങ്കുവച്ചിട്ടുണ്ട്. നിങ്ങളുടെ കഥ അടുത്ത സിനിമയോ സീരീസോ ആയേക്കാം എന്നും അദ്ദേഹം പറയുന്നു. അതേസമയം താന്‍ തന്നെയാണോ ഈ സിനിമകള്‍ സംവിധാനം ചെയ്യുകയെന്ന് ജഗന്‍ വ്യക്തമാക്കിയിട്ടില്ല.

അച്ഛന്‍ ഷാജി കൈലാസിന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ജഗന്‍ മറ്റ് സിനിമകളിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. നേരത്തെ ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. ഈ സിനിമയുടെ പൂജ ചടങ്ങും നടന്നിരുന്നു. എന്നാല്‍ പിന്നീട് അപ്‌ഡേറ്റുകളൊന്നും ലഭിച്ചിരുന്നു. സിജു വില്‍സണിനെ നായകനാക്കിയുള്ള സിനിമയും ആരംഭിച്ചിരുന്നു.

Jagan Shaji Kailas invites stories from social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ വീണ്ടും യുഎസ് വ്യോമാക്രമണം ; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരന്‍ പിടിയില്‍

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

Today's Rashi Phalam August 31|സാമ്പത്തികമായി പുതിയ വഴി തുറക്കും, പരീക്ഷാഫലം അനുകൂലമാകാൻ സാധ്യതയുണ്ട്

Weekly horoscope (August 30- September, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ