ഇമ്രാന്‍ ഖാനുമായുള്ള പ്രണയ ബന്ധം 'ലവ് ജിഹാദ്'; അധിക്ഷേപങ്ങളുടെ മുഖത്തടിച്ച് ലേഖ വാഷിങ്ടണ്‍

ഇമ്രാന്‍ ഖാനും ലേഖയും ഏറെനാളുകളായി പ്രണയത്തിലാണ്.
Imran Khan and Lekha Washington
Imran Khan and Lekha Washington
Updated on
1 min read

നടന്‍ ഇമ്രാന്‍ ഖാനുമായുള്ള തന്റെ ബന്ധത്തെ ലവ് ജിഹാദ് എന്ന് അവഹേളിച്ചവര്‍ക്ക് മറുപടിയുമായി നടി ലേഖ വാഷിങ്ടണ്‍. ഇമ്രാന്‍ ഖാനും ലേഖയും ഏറെനാളുകളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു നാളിതുവരെ താരങ്ങള്‍. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്റെ തിരിച്ചുവരവ് ചിത്രമായ ഹാപ്പി പട്ടേലിന്റെ പ്രീമിയറിന് ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

Imran Khan and Lekha Washington
'നിഖില വിമലിനെപ്പോലൊരു നല്ല നടിയെ ഐറ്റം ഡാന്‍സ് കളിക്കാന്‍ വിളിക്കുമെന്ന് തോന്നുന്നുണ്ടോ?'; ആട് ത്രീ റൂമറില്‍ വിജയ് ബാബു

ഇതോടെയാണ് ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയുടെ ലവ് ജിഹാദ് അധിക്ഷേപം നേരിടേണ്ടി വന്നത്. ട്രോളിലൂടെയാണ് ലേഖ സോഷ്യല്‍ മീഡിയയ്ക്ക് മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

Imran Khan and Lekha Washington
'മോനേ നീ ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു, ചതിക്കുകയായിരുന്നില്ലേ?'; അഖില്‍ മാരാരോട് കലാമണ്ഡലം സത്യഭാമ

''എന്നോട് ലവ് ജിഹാദ് ചെയ്യുന്നുവെന്നാണത്രേ. ഭാഗികമായി ബര്‍മീസും ഇറ്റാലിയനും പഞ്ചാബിയുമായ, സൗത്ത് ഇന്ത്യയില്‍ വളര്‍ന്ന, ഉത്തരേന്ത്യയിലേക്ക് താമസം മാറിയ, റോമന്‍ കാത്തലിക്കും ദൈവത്തില്‍ സംശയിക്കുകയും ചെയ്യുന്ന അച്ഛനുമുള്ള എന്നോട് പാതി ഹിന്ദുവും പാതി സ്‌കോട്ടിഷുമായ അച്ഛനും മുസ്ലീമായുള്ള അമ്മയുമുള്ളയാള്‍ ലവ് ജിഹാദ് ചെയ്യുന്നുവെന്ന്. എന്നാ ലവ് ജിഹാദ് താ എന്നാണ് പറയുന്നത്. പകരം പ്രകാശം പരത്തൂ'' എന്നായിരുന്നു ലേഖയുടെ പ്രതികരണം. താരത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

''എന്റെ കുടുംബം തുറന്ന ചിന്താഗതിയുള്ളവരാണ്. എല്ലാവരേയും ആദരിക്കുന്നവരാണ്. എന്റെ പങ്കാളിയുടെ കുടുംബവും അങ്ങനെ തന്നെ. എങ്ങനെയാണ് വൈവിധ്യമായ സംസ്‌കാരമുള്ള, കനിവുള്ള, ക്രിയാത്മകയുള്ള, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മനുഷ്യര്‍ പരസ്പരം പിന്തുണയ്ക്കുന്നതെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് ചുറ്റുള്ളവരുടെ ബോധ്യത്താല്‍ ഞാന്‍ വിനീതയാണ്'' എന്നും താരം പറയുന്നുണ്ട്.

Summary

Lekha Washington trolls Love Jihad jibes at her relationship with Imran Khan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com