ജ​ഗതി ശ്രീകുമാർ (AMMA)  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അമ്മ മീറ്റിങ്ങിനെത്തി ജ​ഗതി ശ്രീകുമാർ; കെട്ടിപിടിച്ച് സ്വാ​ഗതം ചെയ്ത് മോഹൻലാൽ

മകനോടൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിന് ശേഷമാണ് ജ​ഗതി ശ്രീകുമാർ അമ്മയുടെ ജനറൽ ബോഡി യോ​ഗത്തിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളടക്കം നിരവധി പേർ പങ്കെടുക്കുന്നുണ്ട്. മകനോടൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്.

കുശലാന്വേഷണം നടത്താനെത്തിയ താരങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിക്കുന്ന മുഖത്തോടെ ഇരിക്കുന്ന ജഗതി ജനറൽ ബോഡിയിലെ ശ്രദ്ധാ കേന്ദ്രമായി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. നടൻ മോഹൻലാലിനൊപ്പമുള്ള ജ​ഗതിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ മമ്മൂട്ടിയുടെ അഭാവവും ചടങ്ങിനുണ്ട്.

മുതിർന്ന താരം മധു ഓൺലൈനിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്. 31–ാമത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്നാണ് അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം.

അഡ്‌ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

Actor Jagathy Sreekumar arrives at AMMA General Body Meeting 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT