ജാംബി (Jambi) വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
Entertainment

സോഷ്യൽ മീഡിയയിൽ തരം​ഗമായി 'ജാംബി'യുടെ ഫസ്റ്റ് ലുക്ക് ടീസര്‍

മലയാളത്തിലെ ആദ്യ സോംബി ചിത്രമാണ് 'ജാംബി'

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമാ ലോകം കാത്തിരുന്ന സോംബി ചിത്രം 'ജാംബി' (Jambi) യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്. മിന്നൽ മുരളിയുടെയും ഡിറ്റക്ടീവ് ഉജ്ജ്വലന്റെയും വിജയത്തിനു ശേഷം, സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമാണ് ‘ജാംബി’.

നടനും-സംവിധായകനുമായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം, മലയാളത്തിലെ ആദ്യ സോംബി സിനിമ എന്ന നിലയ്ക്കാണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്. "The Undead Have a Story to Tell" എന്ന ടാഗ്‌ലൈനിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഇതിനോടകം തന്നെ സൈബറിടങ്ങളിൽ വൈറലാണ്. നന്ദു മനോജ്, ഹരികൃഷ്ണൻ കെ.ആർ, ജോർജ് കോര എന്നിവരാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 2026-ലാണ് ജാംബി തിയറ്ററുകളിലെത്തുക.

ജാംബിയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടതുമുതലേ ആരാധകർ ആവേശത്തിലായിരുന്നു. ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഫസ്റ്റ് ലുക്ക് ടീസര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രം മലയാള സിനിമയെ പുതിയൊരു തലത്തിലേക്ക് നയിക്കുമെന്ന് തന്നെയാണ് സിനിമപ്രേമികൾ കരുതുന്നത്.

സോഫിയ പോളിന്റെ പ്രൊഡക്ഷനിൽ ഇറങ്ങിയ മിന്നൽ മുരളി രാജ്യന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. മിന്നൽ മുരളിക്ക് ശേഷം 2024-ൽ പുറത്തിറങ്ങിയ അരുൺ ചന്ദുവിൻറെ സയൻസ് ഫിക്ഷൻ കോമഡി മോക്കുമെന്ററി ഗഗനചാരിയാണ് മലയാള സിനിമ കണ്ട മറ്റൊരു പരീക്ഷണ സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT