Janhvi Kapoor 
Entertainment

'നടിയാകുന്നതിനെ അമ്മ എതിര്‍ത്തു, സമ്മതിച്ചത് മൂക്ക് സര്‍ജറിയ്ക്ക് ശേഷം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അതിന് ശേഷമാണ് അമ്മയ്ക്ക് എനിക്ക് പൊട്ടന്‍ഷ്യലുണ്ടെന്ന് തോന്നുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോളിവുഡിലെ യുവനടിമാരിലെ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. എന്നാല്‍ ജാന്‍വി അഭിനേത്രിയാകുന്നതിനോട് തുടക്കത്തില്‍ ശ്രീദേവിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഗലാട്ട പ്ലസ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് ജാന്‍വി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ജാന്‍വിയുടെ കസിന്‍ കൂടിയായ നടി മഹേശ്വരിയായിരുന്നു അവതാരക.

''ഞാന്‍ അമ്മയോട് പറഞ്ഞു. പക്ഷെ അമ്മ പറഞ്ഞത് നിന്റെ ജീവിതം മുഴുവന്‍ മാറ്റി വെക്കേണ്ടി വരും എന്നായിരുന്നു'' എന്നാണ് ജാന്‍വി പറഞ്ഞത്. ''അമ്മ പറഞ്ഞത് ഞാനോര്‍ക്കുന്നുണ്ട്. ജാനുവിന് സിനിമയില്‍ അഭിനയിക്കണം, പക്ഷെ എനിക്ക് ഉറപ്പില്ല. അത് ഒരുപാട് കഠിനാധ്വാനവും ഡെഡിക്കേഷനും ആവശ്യമുള്ളതാണ്. നല്ല മനക്കരുത്ത് വേണം എന്നായിരുന്നു പറഞ്ഞത്'' എന്ന് മഹേശ്വരിയും പറയുന്നുണ്ട്.

''ഈ ഭാഗം കട്ട് ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു. ഞാന്‍ മൂക്കിന് സര്‍ജറി ചെയ്യുന്നതിന് മുമ്പ് അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതിന് ശേഷമാണ് അമ്മയ്ക്ക് എനിക്ക് പൊട്ടന്‍ഷ്യലുണ്ടെന്ന് തോന്നുന്നത്. അങ്ങനെയാണ് സമ്മതിച്ചതെന്ന് തോന്നുന്നു'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

2018 ലാണ് ശ്രീദേവി മരണപ്പെടുന്നത്. 54 വയസായിരുന്നു. ദുബായില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയതായിരുന്നു താരം. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം. മകളുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു ശ്രീദേവി. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം താരത്തെ തേടിയെത്തുകയായിരുന്നു.

Janhvi Kapoor about Sridevi agreeing to her being actress only after her nose job

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

2003ല്‍ ജവഗല്‍ ശ്രീനാഥ്, 2026ല്‍ ഗുര്‍നൂര്‍ ബ്രാര്‍; ഇന്ത്യന്‍ പേസര്‍ക്ക് നേട്ടം!

'യാചകന്റെ വേഷമായതു കൊണ്ട് പലരും നിരസിച്ചു, സംവിധായകനോട് ഞാൻ ആവശ്യപ്പെട്ടത് ഒറ്റ കാര്യം'; 'പിച്ചൈക്കാരനെ'ക്കുറിച്ച് നടൻ

വെണ്ട തഴച്ചു വളരാന്‍ പശുവിന്‍ പാല്‍ പ്രയോഗം; വീട്ടുവളപ്പില്‍ കൃഷി ചെയ്യാം, എളുപ്പത്തില്‍

അഭിനയം അവസാനിപ്പിക്കാൻ രൺബീർ? നടനായുള്ള അവസാന ദശകം; ഇനി സംവിധാനം