ജാൻവി കപൂറിന്റെ മാലിദ്വീപ് വെക്കേഷനിൽ നിന്ന്/ ഇൻസ്റ്റ​ഗ്രാം 
Entertainment

ബിക്കിനിയില്‍ ഗ്ലാമറസ് ലുക്കില്‍ ജാന്‍വി; മാലിദ്വീപില്‍ അവധി ആഘോഷം; ചിത്രങ്ങള്‍

സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ് നടി ജാന്‍വി കപൂര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിന് ഇടവേളകൊടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ് നടി ജാന്‍വി കപൂര്‍. ഇപ്പോള്‍ മാലിദ്വീപിലാണ് താരം. ഒരാഴ്ച മുന്‍പാണ് താരം ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിന്റെ പറുദീസയില്‍ എത്തിയത്. അതിന് പിന്നാലെ വെക്കേഷന്‍ ചിത്രങ്ങളും താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. 

സ്വിംസ്യൂട്ട് ധരിച്ചുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ഇതിനോടകം ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോള്‍ അതിന് പിന്നാലെ താരത്തിന്റെ ഐലന്റ് ഗേള്‍ ലുക്കാണ് വൈറലാവുന്നത്. മഞ്ഞ, പച്ച നിറത്തിലുള്ള പ്രിന്റഡ് ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്. മുടി രണ്ട് ഭാഗത്തുമായി പിന്നിവെച്ചുകൊണ്ടുള്ള താരത്തിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. 

കഴിഞ്ഞ ദിവസമാണ് സ്വിംസ്യൂട്ടിലുള്ള മനോഹര ചിത്രങ്ങള്‍ ജാന്‍വി പങ്കുവെച്ചത്. ഇതു കൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. മാലിദ്വീപില്‍ വരുന്നതിന് മുന്‍പ് ലോസ് ആഞ്ചല്‍സിലായിരുന്നു താരം. സഹോദരി ഖുശി കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ അവിടെ നിന്നു പങ്കുവെച്ചിരുന്നു. രാജ്കുമാറിനൊപ്പമുള്ള റൂഹിയായിരുന്നു താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

ജാമ്യത്തിൽ ഇറങ്ങി 10 വർഷത്തോളം മുങ്ങി നടന്നു; പീഡനം, കഞ്ചാവ് കേസുകൾ; 2 പ്രതികൾ പിടിയിൽ

എന്തുകൊണ്ട്‌ പോസ്റ്ററില്‍ ആദ്യം പാര്‍വതിയുടെ പേര്? കാരണം വ്യക്തമാക്കി പൃഥ്വിരാജ്

മറഡോണ വാഴുന്ന, അർജന്റീനയുടെ ഫുട്ബോൾ ആകാശത്ത് 'ലാ സ്കലോനെറ്റ' എഴുതിയ സുവർണ ചരിത്രം!