മിഹോ നകയാമ 
Entertainment

ജാപ്പനീസ് നടി വീട്ടിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയില്‍, അന്വേഷണം

ടോക്കിയോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമ അന്തരിച്ചു. 54 വയസായിരുന്നു. ടോക്കിയോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു,

നടിയുടെ ഏജന്‍സിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഡിസംബര്‍ ആറിനാണ് മരണം സംഭവിച്ചത്. ഒസാകയില്‍ താരം ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി താരം പരിപാടിക്ക് എത്തിയില്ല. പിന്നാലെ ബാത്ത്ടബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

നടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 1980കളില്‍ ജപ്പാന്റെ മനം കവര്‍ന്ന കൗമാര താരമായാണ് നകയാമ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1995ല്‍ റിലീസ് ചെയ്ച ലവ് ലെറ്റര്‍ എന്ന ചിത്ര വന്‍ ഹിറ്റായതോടെയാണ് താരപദവിയിലേക്ക് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21