ജാപ്പനീസ് ആരാധകൻ രജനീകാന്തിനൊപ്പം/ ട്വിറ്റർ, ജയിലർ റിലീസ് ആഘോഷമാക്കുന്ന ആരാധകർ/ പിടിഐ 
Entertainment

'രജനി ഫീവര്‍': ജയിലര്‍ കാണാന്‍ ജപ്പാനില്‍ നിന്ന് ചെന്നൈയില്‍ എത്തി ജാപ്പനീസ് ദമ്പതികള്‍

പോയസ് ഗാര്‍ഡനിലെ വീട്ടില്‍ എത്തി ദമ്പതികള്‍ സൂപ്പര്‍താരത്തെ സന്ദര്‍ശിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് രജനീകാന്ത് ചിത്രം ജയിലര്‍ തിയറ്ററില്‍ എത്തിയിരിക്കുകയാണ്. വന്‍ സ്വീകരണമാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ആരാധകര്‍ നല്‍കിയത്. ആദ്യ ഷോ കഴിഞ്ഞതു മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ജയിലര്‍ കാണാനായി ചെന്നൈയിലേക്ക് എത്തിയ ജാപ്പനീസ് ദമ്പതികളെക്കുറിച്ചുള്ള വിഡിയോ ആണ്. 

ജപ്പാനിലെ ഒസാക്കയില്‍ നിന്ന് ചെന്നൈയില്‍ എത്തിയാണ് ദമ്പതികള്‍ ചിത്രം കണ്ടത്. തിയറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയതിനു ശേഷം ആവേശം പങ്കുവെക്കുന്ന ഇവരുടെ വിഡിയോയും വൈറലാവുകയാണ്. ഹിഡെതോഷിയും ഇയാളുടെ ഭാര്യ യസുഡ സട്‌സുകി എന്നിവര്‍ക്കൊപ്പമാണ് ചെന്നൈയില്‍ എത്തിയത്. ജപ്പാനിലെ രജനീകാന്ത് ഫാന്‍ ക്ലബ് നേതാവാണ് ഇദ്ദേഹം.

ഹോട്ടല്‍ മാനേജരായി ജോലി നോക്കുന്ന ഹസുഡ ഹിഡെതോഷി രജനീകാന്ത് സിനിമകള്‍ ആഘോഷമാക്കാന്‍ ചെന്നൈയിലേക്ക് എത്താറുണ്ട്. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ എത്തി ദമ്പതികള്‍ സൂപ്പര്‍താരത്തെ സന്ദര്‍ശിച്ചിരുന്നു. ലിങ്ക സിനിമയുടെ റിലീസിനിടെ 2002ലാണ് ആദ്യമായി തന്റെ രജനീകാന്തിനെ കാണുന്നത്. ആ നിമിഷം തനിക്ക് മറക്കാനാവില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. 

അണ്ണാത്തെയ്ക്ക് ശേഷം ം രജനീകാന്തിന്റേതായി പുറത്തെത്തിയ ചിത്രമാണ് ഇത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തമന്നയാണ് നായിക. വിനായകനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രമ്യ കൃഷ്ണന്‍, സുനില്‍, മിര്‍നാ മേനോന്‍, വസന്ദ് രവി തുടങ്ങിയ വന്‍ താരനികയും ചിത്രത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT