എൻനോസ്കെ ഇച്ചിക്കാവ/ഫോട്ടോ: എഎഫ്പി 
Entertainment

ജാപ്പനീസ് കബുക്കി നടൻ അലമാരയ്ക്കുള്ളിൽ അബോധാവസ്ഥയിൽ, മാതാപിതാക്കൾ വീടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം

ടോക്കിയോയിലെ വീട്ടിലെ അലമാരയ്ക്കുള്ളിലാണ് നടനെ കണ്ടെത്തിയത്. ഇയാളുടെ മാതാപിതാക്കളെ വീട്ടിൽ മരിച്ച നിലയിലും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ജപ്പാനിലെ പ്രശസ്ത കബുക്കി നടൻ എൻനോസ്കെ ഇച്ചിക്കാവയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ടോക്കിയോയിലെ വീട്ടിലെ അലമാരയ്ക്കുള്ളിലാണ് നടനെ കണ്ടെത്തിയത്. ഇയാളുടെ മാതാപിതാക്കളെ വീട്ടിൽ മരിച്ച നിലയിലും കണ്ടെത്തി. വ്യാഴാഴ്ചയാണ് ഇച്ചിക്കാവയുടെ വീട്ടിൽ ദുരൂഹ സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

ഇച്ചിക്കാവയുടെ അച്ഛനും കബുക്കി നടനുമായ 76നും 75 കാരിയായ അമ്മയേയുമാണ് ആദ്യം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ അലമാരയിൽ അർധ ബോധാവസ്ഥയിൽ ഇരിക്കുന്ന നിലയിലാണ് നടനെ കണ്ടെത്തുന്നത്. 

അലമാരയിൽ നിന്ന് ഇച്ചിക്കാവ എഴുതിയത് എന്നു കരുതുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി.  ഇച്ചിക്കാവയെ കണ്ടെത്തുമ്പോൾ ​ഗുരുതരാവസ്ഥയിൽ ആയിരുന്നില്ല. നിലവിൽ നടന്റെ നില മെച്ചപ്പെട്ടതായും റിപ്പോർട്ടുണ്ട്. മാതാപിതാക്കളുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 47 കാരനായ ഇച്ചിക്കാവ ജപ്പാനിലെ ഏറ്റവും പ്രശസ്തനായ വ്യക്തികളിൽ ഒരാളാണ്.. 

കബുക്കി കലാകാരന്മാരുടെ കുടുംബത്തിൽ നിന്നാണ് ഇച്ചിക്കാവ വരുന്നത്. 1980ലാണ് ഇച്ചിക്കാവ കബുക്കി വേദിയിൽ അരങ്ങേറ്റം നടത്തിയത്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. വേദികളിൽ സജീവ സാന്നിധ്യമായതിനൊപ്പം ടെലിവിഷൻ ഷോകളിലും ചലച്ചിത്രങ്ങളിലും മുഖം കാണിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഡോ കാലഘട്ടത്തിൽ ഉത്ഭവിച്ച ഒരു ജാപ്പനീസ് പരമ്പരാഗത നാടക രൂപമാണ് കബുക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT