Jasmin Bhasin ഇൻസ്റ്റ​ഗ്രാം
Entertainment

ഞാനും രക്തവും മാംസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട മനുഷ്യന്‍, വെറുതെ വിടൂ; പ്ലാസ്റ്റിക് സര്‍ജി ആരോപണത്തിനെതിരെ നടി

ജാസ്മിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയ പ്ലാസ്റ്റിക് സര്‍ജറി ആരോപണവുമായെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി നടി ജാസ്മിന്‍ ഭാസിന്‍. കൊല്‍ക്കത്തയില്‍ നടന്നൊരു കല്യാണത്തില്‍ നിന്നുള്ള ജാസ്മിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയ പ്ലാസ്റ്റിക് സര്‍ജറി ആരോപണവുമായെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

ഓരോ തവണയും എന്റെ മുഖത്തിന് ചെറിയ മാറ്റം വന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്ന് കരുതുന്നു. ഗയ്‌സ്, ഒന്ന് വിശ്രമിക്കൂ!

ഞാന്‍ യാത്ര ചെയ്യാറുണ്ട്, ആവശ്യത്തിന് ഉറങ്ങാറില്ല, വ്യത്യസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ജോലി ചെയ്യാറുണ്ട്. എന്റെ സൈനസ് പ്രശ്‌നം കാരണം മുഖത്ത് നീര്‍വീക്കമുണ്ടാകാറുണ്ട്. ഞാന്‍ ക്ഷീണിതയാകാറുണ്ട്. ശക്തി വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍ (Strength Training) ആരംഭിച്ചിട്ടുണ്ട്. കുറച്ച് ശരീരഭാരവും കൂടിയിട്ടുണ്ട്. എന്റെ മുഖം എപ്പോഴും ഒരേപോലെ കാണിക്കുന്ന ഇന്‍സ്റ്റഗ്രാം ഫില്‍ട്ടറല്ല!

ചില ദിവസങ്ങളില്‍ മുഖം കൂടുതല്‍ ഒതുങ്ങിയതും ഷാര്‍പ്പായും കാണപ്പെടും. ചില ദിവസങ്ങളില്‍ മുഖത്ത് നീര്‍വീക്കമുണ്ടാകും. ചില ദിവസങ്ങളില്‍ മുഖം ക്ഷീണിതമായിരിക്കും. ചില ദിവസങ്ങളില്‍ മേക്കപ്പിന് പോലും പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരും. പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നുള്ള കഥകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഒരു മറുപടി പറയാം... സുഹൃത്തേ, പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പോലും സമയം വേണ്ടേ!

ഞാന്‍ രക്തവും മാംസവും പേശികളും അസ്ഥികളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു മനുഷ്യനാണ്. ഓരോ ദിവസവും എന്റെ മുഖം വ്യത്യസ്തമായി കാണപ്പെടാന്‍ എനിക്ക് അവകാശമുണ്ട്. സത്യത്തില്‍, എനിക്ക് എന്റെ മുഖത്തെയും ശരീരത്തെയും എന്നെത്തന്നെയും ഒരുപാട് ഇഷ്ടമാണ്. എന്റെ രൂപത്തില്‍ സന്തോഷവതിയായിരിക്കാന്‍ എല്ലാ ദിവസവും പെര്‍ഫെക്ടായി കാണപ്പെടണമെന്നില്ല.അതുകൊണ്ട് ദയവായി. ഈ മനുഷ്യനെ ഒന്ന് സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ.

Jasmin Bhasin slams plastic surgery allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു; കനത്ത സുരക്ഷ

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു; എംവി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി

'ഡക്ക്'... '8', മോശം റെക്കോര്‍ഡില്‍ ഇനി ജയ്‌സ്വാള്‍!

'ചില ഇന്റര്‍വ്യുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്, വികാരങ്ങള്‍ വില്‍ക്കാനില്ല'; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

'കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു; 'മാളികപ്പുറം' ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും 'ഹരിവരാസന'വും ഇഷ്ടപ്പെടും'