Dulquer Salmaan, Jason Sanjay 
Entertainment

'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു, പക്ഷെ...'; ജേസണ്‍ സഞ്ജയ് പറയുന്നു

ആ അനുഭവമാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അച്ഛന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് കടന്നു വരുന്നത്. സംവിധാനത്തിലൂടെയാണ് ജേസണ്‍ സഞ്ജയ് അരങ്ങേറുന്നത്. സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നത്. ചിത്രം ഒക്ടോബര്‍ 2 ന് തിയേറ്ററുകളിലെത്തും.

സിഗ്മയുടെ കഥ താന്‍ ആദ്യം പറഞ്ഞത് ദുല്‍ഖര്‍ സല്‍മാനോടാണെന്നാണ് ജേസണ്‍ പറയുന്നത്. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജേസണ്‍ ഇക്കാര്യം അറിയിച്ചത്. സിനിമ ചെയ്യാന്‍ ദുല്‍ഖറിന് താല്‍പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സന്ദീപ് കിഷനാണ് സിഗ്മയിലെ നായകന്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ദുല്‍ഖര്‍ സല്‍മാനോടാണ് ആദ്യം കഥ പറയുന്നത്. മൂന്ന് വര്‍ഷം മുമ്പാണ്. അദ്ദേഹം അപ്പോള്‍ ചെന്നൈയിലുണ്ടായിരുന്നു. അവര്‍ക്ക് ഡേറ്റുണ്ടാകുമോ, എന്നെക്കുറിച്ച് അറിയുമോ എന്നൊന്നും അറിയാതെയാണ് പോയി കാണുന്നത്. അവരുടെ സിനിമകളുടെ തെരഞ്ഞെടുപ്പ് എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാ ജോണറുകളിലും സിനിമ ചെയ്തിട്ടുണ്ട്. അവരോട് കഥ പറയാം, അവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാം. ബാക്കിയെല്ലാം പിന്നെ നോക്കാമെന്നാണ് കരുതിയത്.'' ജേസണ്‍ സഞ്ജയ് പറയുന്നു.

''അദ്ദേഹത്തോട് രണ്ട് മണിക്കൂറെടുത്ത് കഥ പറഞ്ഞു. ആ അനുഭവമാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. അന്ന് മുതല്‍ അദ്ദേഹം ഞാനുമായി ടച്ചിലുണ്ട്. ഇടയ്ക്കിടെ മെസേജ് അയക്കും. സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളെല്ലാം ചോദിക്കും. ആ നരേഷനാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. അദ്ദേഹം കുറേ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ ഡേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭാവിയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാനാകുമെന്ന് കരുതുന്നു'' എന്നും അദ്ദേഹം പറയുന്നു.

Jason Sanjay reveals he narrated the story of Sigma first to Dulquer Salmaan. The actor was interested to do the movie. but dates didn't allow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

ഇന്ത്യ- വിൻഡീസ് മത്സരം; 'കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന', പരാതി നൽകി കെസിഎ

ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ? വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങൾ

'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ

ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി