ജയറാം പത്മരാജനും പാർവതിക്കുമൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

'33 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല, അവള്‍ എന്റെ ജീവിതത്തിലേക്ക് വന്നതും ഇതേ ദിവസം'

സംവിധായകന്‍ പത്മരാജനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്


ലയാളികളുടെ ഇഷ്ട താരമാണ് ജയറാം. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തും ശക്തമായ സാന്നിധ്യമാണ് അദ്ദേഹം. സിനിമയിലേക്ക് എത്തിയിട്ട് ജയറാം 33 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 18 ഫെബ്രുവരി 1988 ലാണ് താരം ആദ്യമായി കാമറക്ക് മുന്നില്‍ എത്തുന്നത്. ഇപ്പോള്‍ തന്റെ സ്‌പെഷ്യല്‍ ഡേയില്‍ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. സംവിധായകന്‍ പത്മരാജനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. മാത്രമല്ല ജയറാമിന്റെ ജീവിതസഖി പാര്‍വതി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും അന്നേദിവസമാണ്. 

ജയറാമിന്റെ കുറിപ്പ് വായിക്കാം

33 വര്‍ഷമായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല, 18 ഫെബ്രുവരി 1988 ലാണ് ഞാന്‍ ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്നത്. സിനിമയെന്ന മായാലോകത്തില്‍ കാല്‍വെക്കുന്നത്. ഉയര്‍ച്ച താഴ്ചകളിലൂടെ പോരാടുന്ന അതിശയകരമായ ഒരു യാത്രയായിരുന്നു. ഈ സ്‌പെഷ്യല്‍ ദിനത്തില്‍ എന്റെ ഗുരു പത്മരാജന്‍ സാറിനെ ഓര്‍മിക്കുക മാത്രമല്ല എന്നെ ഇന്നോളം പിന്തുണച്ചിട്ടുള്ള എല്ലാവരോടും നന്ദി പറയുന്നു. കൂടാതെ എനിക്ക് പിന്തുണയായി കൂടെനിന്ന എന്റെ സ്‌നേഹനിധിയായ ഭാര്യ അശ്വതിയില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല. അവളും ഇതേ ദിവസമാണ് എന്റെ ജീവിതത്തിലേക്ക് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT