മിമിക്രി രംഗത്തിലൂടെ മലയാള സിനിമാരംഗത്തിലേക്ക് എത്തിയ നടനാണ് ജയറാം. തന്റെ സിനിമകളിലും അദ്ദേഹത്തിന്റെ മിമിക്രി കടന്നുവന്നിട്ടുണ്ട്. പ്രേംനസീറാണ് ജയറാമിന്റെ മാസ്റ്റർപീസ്. ഇപ്പോൾ ഫ്ളൈറ്റ് യാത്രയ്ക്കിടെ ഒരു സ്പെഷ്യൽ വ്യക്തിക്കായി പ്രേംനസീർ ആയിരിക്കുകയാണ് താരം. നടി ഷീലയ്ക്കുവേണ്ടിയാണ് ജയറാം പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചത്.
“ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ?”- എന്നാണ് നസീറിന്റെ ശബ്ദത്തിൽ ജയറാം ചോദിക്കുന്നത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന ഷീലയേയും വിഡിയോയിൽ കാണാം. ഫ്ളൈറ്റിൽ ഒന്നിച്ചിരുന്നാണ് ഇരുവരുടേയും യാത്ര. ജയറാം തന്നെയാണ് വിഡിയോ പങ്കുവച്ചത്.
ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ഇരുവരും ഒന്നിച്ച സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രം ഓർമ വന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. കൊച്ചുത്രേസ്യക്കൊച്ചും മാത്തുക്കുട്ടിച്ചായനും എന്നാണ് ചിലരുടെ കമന്റുകൾ. രമേഷ് പിശാരടി, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ തുടങ്ങിയവരും കമന്റുകളുമായി എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates