ഓസ്‌ലർ പോസ്റ്റർ 
Entertainment

തോക്കുമായി കുതിച്ച് ജയറാം: ഓസ്‌ലർ റിലീസ് തിയതി പുറത്ത്

ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

യറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്‌ലർ. പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ ജയറാം എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചത്. 

തോക്കുമായി പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്ന ജയറാമിനെയാണ് പോസ്റ്ററിൽ കാണുന്നത്. ക്രിസ്മസ് റിലീസായിരിക്കും ചിത്രമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് കുറിച്ചു. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT