Jayaram ഫെയ്സ്ബുക്ക്
Entertainment

'പ്രളയത്തിൽ പശുക്കൾ ഒലിച്ചു പോയി, സിനിമാ നടനായതു കൊണ്ടല്ല അവാർഡ് കിട്ടിയത്'

സിനിമ നടൻ അല്ലേ, എങ്കിൽ പിന്നെ കൊടുത്തേക്കാം എന്ന് പറഞ്ഞ് തന്ന അവാർഡ് ആണെന്ന് നിങ്ങൾ വിചാരിക്കരുത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ജയറാം. താരത്തിന്റെ ആനപ്രേമവും മേളത്തിലുള്ള പ്രാവീണ്യവുമൊക്കെ മലയാളികൾക്ക് അറിയാം. ഇതിനൊക്കെ ഉപരി മികച്ചൊരു ക്ഷീര കർഷകൻ കൂടിയൈണ് ജയറാം. വിവിധ ഇനത്തിൽപ്പെട്ട ഒട്ടനേകം പശുക്കളാണ് ജയറാമിന്റെ ആനന്ദ് ഫാമിലുള്ളത്.

ക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ ജയറാമിനെ തേടിയെത്തുകയും ചെയ്തു. ഇപ്പോഴിതാ ഇതേക്കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കളമശേരി കാർഷികോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം.

"ഞാനൊരു ക്ഷീര കർഷകനാണെന്ന് വളരെ അഭിമാനത്തോടെ തന്നെ പറയുകയാണ്. അതെന്റെ സ്വകാര്യ സന്തോഷമാണ്. എന്റെ ഫാമോ പശുക്കളെയോ പുറംലോകത്ത് ഞാൻ അധികം കൊണ്ടുവന്നിട്ടില്ല. അതെന്റെ സ്വകാര്യ സന്തോഷമായി എപ്പോഴും കൊണ്ടു നടക്കുന്ന കാര്യമാണ്. രണ്ട് തവണ എനിക്ക് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്. സിനിമ നടൻ അല്ലേ, എങ്കിൽ പിന്നെ കൊടുത്തേക്കാം എന്ന് പറഞ്ഞ് തന്ന അവാർഡ് ആണെന്ന് നിങ്ങൾ വിചാരിക്കരുത്.

എനിക്ക് അർഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. നൂറ് ശതമാനവും അർഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. 2005ൽ ഏറ്റവും നല്ല വൃത്തിയുള്ള ഫാമിനുള്ള പുരസ്കാരമാണ് കിട്ടിയത്. 2022ൽ എന്നെ തിരഞ്ഞെടുക്കാൻ കാരണം, 2018ലെ വെള്ളപ്പൊക്കത്തിൽ 100 ശതമാനം നശിച്ച് പോയൊരു ഫാമാണ് എന്റേത്. പെരിയാറിന്റെ തീരത്താണ്.

ആ ചെളിയുടെ കൂമ്പാരം മാറ്റാൻ മാത്രം നാലും അഞ്ചും മാസം വേണ്ടി വന്നു. എത്രയോ പശുക്കളാണ് വെള്ളത്തിൽ ഒലിച്ച് പോയത്. വീണ്ടും വേണോ വേണ്ടയോ എന്ന് കരുതി, മണ്ണിനോടുള്ള ഇഷ്ടം കൊണ്ട് തിരിച്ച് എല്ലാം കെട്ടിപ്പടുത്ത്, 2022ൽ ഏറ്റവും മികച്ച ഫാമാക്കി, ലാഭകരമായ ഫാമാക്കി മാറ്റി. അതിനാണ് എനിക്ക് അവാർഡ് ലഭിച്ചത്.

അതിനാണ് സംസ്ഥാന സർക്കാർ അവാർഡ് തന്നത്. അല്ലാതെ വെറുതെ അല്ല. പശുക്കൾക്ക് ഉപയോ​ഗിക്കുന്ന കേരള ഫീഡ്സ് എന്ന ഉല്പന്നത്തിന്റെ ബ്രാൻഡ് അംബാസഡറാണ് ഞാൻ. അതും സിനിമാ നടനായത് കൊണ്ടല്ല", - ജയറാമിന്റെ വാക്കുകൾ. മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഫാമിന് ആനന്ദ് എന്ന പേര് നൽകിയതെന്നും ജയറാം പറഞ്ഞു.

Cinema News: Actor Jayaram talks about his dairy farm.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT