ആട് 3 പ്രഖ്യാപന പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

'പാപ്പനും പിള്ളേരും വരുവാ കേട്ടോ': ആട് മൂന്ന് പ്രഖ്യാപിച്ചു

പഴയ ടീം തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

നി അങ്ങോട്ട് ആടുകാലം. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി ജയസൂര്യയും മിഥുൻ മാനുവൽ തോമസും. ആടിന്റെ മൂന്നാം ഭാ​ഗമാണ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം. ആട്ടിൻ കുട്ടികളെ എടുത്തു നിൽക്കുന്ന ജയസൂര്യയേയും മിഥുൻ മാനുവൽ തോമസിനേയും വിജയ് ബാബുവിന്റേയും ചിത്രവും പോസ്റ്റ് ചെയ്തു.

'പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് "ആടുകാലം"'- എന്ന കുറിപ്പിലാണ് ജയസൂര്യ ചിത്രം പങ്കുവച്ചത്. പഴയ ടീം തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണ് സൂചന. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രഖ്യാപനം. നിരവധി പേരാണ് പോസ്റ്റിനു താഴെ സന്തോഷം അറിയിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015ലാണ് ആട് ഒരു ഭീകരജീവിയല്ല എന്ന ആദ്യ ഭാ​ഗം രം​ഗത്തെത്തുന്നത്. തിയറ്ററിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വലിയ രീതിയിൽ പ്രശംസ നേടി. 2017ലാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തുന്നത്. വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ജയസൂര്യ, സൈജു കുറിപ്പ്, ഇന്ദ്രൻസ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയിൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മൂന്നാം ഭാ​ഗത്തിനും ഇവർ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫ്രൈഡെ ഫിലിം ഹൗസാണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !