Aadu 3 ഇൻസ്റ്റ​ഗ്രാം
Entertainment

പാപ്പന്റെ ടൈം ബെസ്റ്റ് ടൈം! ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ ഓപ്പണിങ് ഡേ ഹിറ്റ്; 'ആട് 3' ബോക്സ് ഓഫീസിൽ എത്ര നേടി ?

ആദ്യദിനത്തില്‍ മലയാളത്തില്‍ നിന്ന് മാത്രം 5.95 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ബോക്സ് ഓഫിസിൽ വൻ കുതിപ്പാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3' കാഴ്ച വയ്ക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രം നേടിയതും. പെരുന്നാളും വീക്കെൻഡും ഒന്നിച്ചു വന്നതോടെ വരും ദിവസങ്ങളിലും ചിത്രം മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുമാർ പറയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 290.49 നായിരം ടിക്കറ്റുകളാണ് വിറ്റുപോയത്. ബുക്ക് മൈ ഷോയിലൂടെ മണിക്കൂറില്‍ 20,000 ത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്ന നാലാമത്തെ സിനിമയാണ് ആട് 3. എമ്പുരാന്‍, തുടരും, ലോക എന്നീ സിനിമകളാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങള്‍.

ആദ്യദിനത്തില്‍ മലയാളത്തില്‍ നിന്ന് മാത്രം 5.95 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. 1,803 ഷോകളാണ് ഉണ്ടായിരുന്നത്. രണ്ടാം ദിവസത്തില്‍ 1,784 ഷോകളാണ് ഉണ്ടായിരുന്നത് 6.30 കോടി രൂപയാണ് ചിത്രം നേടിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ചിത്രമായി മാറിയിരിക്കുകയാണ് ആട് 3.

ആ​ഗോളതലത്തിൽ 25.2 കോടിയാണ് ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ നേടിയത്. 12.2 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ഇതോടെ ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ആട് 3. ഇതിന് മുൻപ് അർജുൻ അശോകൻ നായകനായെത്തിയ ചത്ത പച്ചയാണ് മുൻനിരയിലുള്ളത്.

33.47 കോടിയാണ് ഓപ്പണിങ് ഡേയിൽ ചത്ത പച്ച നേടിയത്. 20.86 കോടിയായിരുന്നു പ്രകമ്പനം ആദ്യ ദിനം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. അതേസമയം തിയറ്ററില്‍ ഹൗസ് ഫുള്ളായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആട് 3യ്ക്ക് അധിക ഷോകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. തമാശയും ഫാന്‍റസിയും നൃത്തവും എല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫ്രാഞ്ചൈസി കൂടിയാണ് ആട് 3.

Cinema News: Jayasurya starrer Aadu 3 box office collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി