ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന പുതിയ സിനിമ സണ്ണി ഒടിടി റിലീസിന്. ആമസോൺ പ്രൈമിലൂടെ സെപ്തംബർ 23നാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്ന ജയസൂര്യയുടെ നൂറാം ചിത്രമാണ് സണ്ണി. വികാര നിർഭരമായ കുറിപ്പിനൊപ്പമാണ് ജയസൂര്യ ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവെച്ചത്.
ജയസൂര്യയുടെ കുറിപ്പ് വായിക്കാം
സിനിമയിൽ 20 വർഷം...അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്ന ഒരു വ്യവസായത്തിൽ 20 വർഷം. മികച്ച സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരോടൊപ്പം 20 വർഷത്തെ ജോലി, 20 വർഷത്തെ വളർച്ച, നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ധന്യമായ 20 വർഷം. നന്ദി. ഈ 20 വർഷങ്ങളിൽ ഞാൻ അനുഗ്രഹീതനായിരുന്നു. 100 ചിത്രങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടു, എനിക്ക് ഏറെ പ്രിയപ്പെട്ട 100 കഥാപാത്രങ്ങൾ, 100 കഥകൾ, എണ്ണിയാലൊടുങ്ങാത്ത സ്റ്റാർട്ട് ക്യാമറ ആക്ഷനും കട്ടും...കൂടാതെ മനോഹരമായ എല്ലാ കാര്യങ്ങളുടെയും സമൃദ്ധി.
ഈ മനോഹരമായ യാത്രയുടെ തുടക്കത്തിൽ, എന്റെ നൂറാമത്തെ സിനിമയായ സണ്ണി ഇവിടെ പ്രഖ്യാപിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സണ്ണി, എന്റെ മറ്റേതൊരു കഥാപാത്രത്തെയും പോലെ പ്രത്യേകതയുള്ളതാണെങ്കിലും സമാനകളില്ലാത്ത ആശയമായതിനാൽ ഇതിന് എന്റെ ഹൃദയത്തിൽ കുറച്ചുകൂടി പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു 240 രാജ്യങ്ങളിൽ ആമസോൺ പ്രൈമിലൂടെ സണ്ണി സെപ്തംബർ 23ന് നിങ്ങളിലേക്കെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates