Jeethu Joseph, Mammootty 
Entertainment

ദൃശ്യത്തിന്റെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട്, രണ്ട് വര്‍ഷം വേണമെന്ന് അദ്ദേഹം പറഞ്ഞു: ജീത്തു ജോസഫ്

ദൃശ്യം 4 വരുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നു

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരിക്കുകയാണ് ദൃശ്യം 3യ്ക്കായി. ഇത്തവണ എന്താകും ജോര്‍ജുകുട്ടിയ്ക്ക് മുമ്പിലുള്ള വെല്ലുവിളിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ദൃശ്യം ത്രീ റിലീസിനൊരുങ്ങുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സക്‌സസ്ഫുള്‍ പരമ്പരയാണ് ദൃശ്യം.

ദൃശ്യത്തിലേക്ക് താന്‍ ആദ്യം പരിഗണിച്ചിരുന്നതും കഥ പറഞ്ഞതും മമ്മൂട്ടിയോടാണെന്നാണ് ജീത്തു പറയുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''അന്ന് അദ്ദേഹത്തിന്റെ പക്കല്‍ ഡേറ്റുണ്ടായിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞേ സാധ്യമാവുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.'' എന്നാണ് ജീത്തു പറയുന്നത്. ദൃശ്യം 4 വരുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ''ദൃശ്യം 3 തീര്‍ക്കട്ടെ ആദ്യം. എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. പക്ഷെ ഞങ്ങള്‍ ആദ്യം മൂന്നാം ഭാഗം തീര്‍ക്കട്ടെ.'' എന്നാണ് അദ്ദേഹം പറയുന്നത്.

സമൂഹത്തില്‍ ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ നടക്കുന്നതിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്. 'ദൃശ്യം മോഡല്‍ കൊലപാതകം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. വലിയ കാര്യമുള്ള കാര്യമല്ല അത്. ഒരു കൊലപാതകം ചെയ്തിട്ട് എത്ര പേര്‍ അത് ചെന്ന് പൊലീസ് സ്റ്റേഷനില്‍ പറയും. എല്ലാവരും മറച്ചു വയ്ക്കാനെ നോക്കുകയുള്ളൂ. സാഹചര്യങ്ങള്‍ കൊണ്ട്, അല്ലെങ്കില്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍, അല്ലെങ്കില്‍ പ്ലാന്‍ ചെയ്ത് കൊല്ലുന്നതായിരിക്കാം'' ജീത്തു പറയുന്നു.

അബദ്ധത്തില്‍ പറ്റിയതാണെങ്കില്‍ എല്ലാവരും അത് മറച്ചു വയ്ക്കാനെ നോക്കുകയുള്ളൂ ആദ്യം. വളരെ കുറച്ചു ആളുകള്‍ മാത്രമായിരിക്കും അത് സ്വയം വന്ന് പറയുന്നത്. അത് മനുഷ്യന്റെ ഒരു സൈക്കോളജി കൂടിയാണ്. അവര്‍ അങ്ങനയേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. അതേസമയം, സിനിമയില്‍ കാണിക്കുന്നതൊന്നും റിയല്‍ ലൈഫില്‍ ചെയ്യാന്‍ പാടില്ലെന്ന കാര്യം അവരും മനസിലാക്കേണ്ടതല്ലേ എന്നും അദ്ദേഹം പറയുന്നു.

Jeethu Joseph first narrated Drishyam to Mammootty. But the actor refused the movie because of date issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി'; ബിജെപിയിൽ രൂക്ഷ വിമർശനം

'മകനെ കൊന്നവരെ കാണണ്ട', നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍; പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

അമേരിക്കയും ഇസ്രയേലും റഷ്യയും 'ആര്‍ത്തിപിടിച്ച വേട്ടക്കാര്‍'; ആംനസ്റ്റി റിപ്പോര്‍ട്ട്

ശരീരതാപനില കൂട്ടും, വേനൽക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

'പണ്ട് പ്രസവം നിസാരം, സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്നത്; സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാര്‍ വീണ്ടും എയറില്‍

SCROLL FOR NEXT