ദൃശ്യത്തിൽ മോഹൻലാൽ, പാരസൈറ്റിൽ സോങ് കാങ് ഹോ 
Entertainment

ദൃശ്യം കൊറിയൻ ഭാഷയിലേക്ക്; മോഹൻലാലിന്റെ റോളിൽ പാരസൈറ്റ് താരം; ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകസിനിമയ്ക്കു മുന്നിൽ മലയാളത്തിന് അഭിമാനമായ ചിത്രമാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം. ചൈന ഉൾപ്പടെ വിവിധി ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ഇപ്പോൾ വീണ്ടും അഭിമാനമാവുകയാണ് ചിത്രം. കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. 

ഓസ്കർ അവാർഡ് നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും മോഹൻലാൽ അവതരിപ്പിച്ച ജോർജു കുട്ടിയുടെ വേഷത്തിൽ എത്തുക. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. റീമേക്ക് വിവരം സംവിധായകൻ ജീത്തു ജോസഫും സ്ഥിരീകരിച്ചു. 

റിലീസ് ചെയ്ത് 10 വർഷങ്ങൾ പിന്നിട്ടിട്ടും ദൃശ്യം മാജിക് അവസാനിച്ചിട്ടില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2013ലാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിൽ വൻ വിജയമായി മാറിയതിനു പിന്നാലെയാണ് വിവിധ ഇന്ത്യൻ ഭാഷയിലേക്ക് ചിത്രം മൊഴിമാറ്റപ്പെടുന്നത്. അജയ് ദേവ്ദ​ഗണിനെ നായകനാക്കി ഒരുക്കിയ ഹിന്ദി ദൃശ്യം വലിയ രീതിയിൽ ശ്രദ്ധിക്കപ്പട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും വൻ വിജയമായാണ് മാറിയത്. 

ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം. സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT