നേരിന്റെ പൂജ ചടങ്ങിനിടെ/ ഫെയ്‌സ്‌ബുക്ക് 
Entertainment

നേരിന്റെ ചിത്രീകരണം ആരംഭിച്ചു; മോഹൻലാൽ 25ന് എത്തും

നേരിന്റെ ചിത്രീകരണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ചിത്രീകരണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. 'നീതി തേടുന്നു' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ചിത്രം ഒരു കോർട്ട് സസ്‍പെൻസ് ത്രില്ലർ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങൾ മോഹൻലാൽ ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെച്ചു.

എല്ലാവരുടെയും പ്രാർത്ഥനകളും അനു​ഗ്രഹങ്ങളും അഭ്യർഥിക്കുന്നുവെന്ന് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ കുറിച്ചു. ഈ മാസം 25ന് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. 'ദൃശ്യം-1', 'ദൃശ്യം-2', 'ട്വൽത്ത് മാൻ', ഇനിയും റിലീസ് ചെയ്യാത്ത 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'നേര്'. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

ആശിർവാദ് സിനിമാസിന്റെ 33മത് സിനിമയാണ് 'നേര്'. സതീഷ് കുറുപ്പാണ്  ഛായാഗ്രഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം. നിലവിൽ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രമായ 'വൃഷഭ'യുടെ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. കന്നഡ ചലച്ചിത്ര നിർമ്മാതാവ് നന്ദ കിഷോർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസും കണക്റ്റ് മീഡിയയും എവിഎസ് സ്റ്റുഡിയോയും ചേർന്നാണ്. അതേസമയം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' അണിയറയിൽ ഒരുങ്ങുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT