ജിയോ ബേബി, ദി ​​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോസ്റ്റർ/ ഫേയ്സ്ബുക്ക് 
Entertainment

'സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വന്നു, നിങ്ങളാണ് മഹത്തായവർ'

'സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണ്. ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും പറഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

ടുത്തകാലത്തായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ പ്രമുഖ ചാനലുകൾ നിരസിച്ച സിനിമയാണ് ഇതെന്നാണ് സംവിധായകൻ ജിയോ ബേബി പറയുന്നത്. ഈ സിനിമയുടെ രാഷ്ട്രീയം പേടിയാണെന്നാണ് അവർ പറഞ്ഞത്. സിനിമയുടെ തിരക്കഥ തന്നെ പ്രശ്നമാണെന്നും ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും അവർ പറഞ്ഞതായും ജിയോ ബേബി കുറിക്കുന്നു. എന്നാൽ ഇപ്പോൾ സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വന്നു. അതിന് കാരണം പ്രേക്ഷകരാണെന്നാണ് അദ്ദേഹം പറയുന്നത്. 

ജിയോ ബേബിയുടെ കുറിപ്പ് വായിക്കാം

മഹത്തായ പ്രേക്ഷകർ...
പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ..
അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് TV ചാനലിലേ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ പറഞ്ഞു.അപ്പോൾ അവരോടു ഞാൻ ചോദിച്ചു എന്നാൽ നിങ്ങൾക്ക് ഒന്നു കാര്യമായി സംസാരിച്ചുകൂടേ ഈ സിനിമക്ക് വേണ്ടി..ഞങ്ങൾ പെണ്ണുങ്ങൾ പറഞ്ഞാൽ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി.സ്ത്രീ വിവേചനത്തിന്റെ മീഡിയ ഇടങ്ങൾ.. 
ഒരു ചാനൽ തലവൻ നിർമ്മാതാവ് Jomon  നോട് പറഞ്ഞത്, ഈ സിനിമ ടീവിയിൽ കാണിക്കാൻ പറ്റില്ല എന്നാണ്,പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുംമ്പോളും വീണ്ടും പാത്രം കഴുകൽ ആണ്  എന്നാണ്.മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്..ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും പറഞ്ഞു...വമ്പൻ OTT കൾ സിനിമ കണ്ടും കാണാതെയും ഒക്കെ നിരസിക്കുന്നു..
ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു തളർന്നുപോയ ദിവസങ്ങൾ...
ഒടുവിൽ ഞങ്ങളുടെ അന്വേഷണം Neestream  ൽ എത്തുന്നു അവർ കട്ടക്ക് കൂടെ കൂടുന്നു...സിനിമ നിങ്ങളിലേക്ക്...ബാക്കി ഒക്കെ ചെയ്തത് നിങ്ങളാണ് പ്രത്യേകിച്ച് പെണ്ണുങ്ങളാണ്..നിങ്ങൾ മാറ്റി മറിച്ചിട്ടത് ഇവിടുത്തെ കൊലകൊമ്പൻ കോർപറേറ്റുകളുടെ മൂഢ ചിന്തകളെ ആണ്...ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങൾ എടുക്കുന്ന ആൺ ബോധ്യങ്ങളേ ആണ്...
സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വരുന്ന മനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചത് നിങ്ങൾ ആണ്...
ലോക മാധ്യമങ്ങൾ സിനിമയെ വാഴ്‌ത്തി...
തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങൾ വിറ്റു.. ഹിന്ദിയുടെ സംസാരങ്ങൾ നടക്കുന്നു...കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള കടപ്പാട് തീർക്കാൻ ആവില്ല ഞങ്ങൾക്ക്...കടങ്ങളേ തീർക്കാൻ ആവൂ കടപ്പാടുകൾ ബാക്കി ആണ്...
പ്രേക്ഷകരെ നിങ്ങൾ ആണ് മഹത്തായവർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

'നയന്‍താരയുടെ 50 കോടിയുടെ പ്രൈവറ്റ് ജെറ്റ്'; വെറും സോഷ്യല്‍ മീഡിയ തള്ള്! സത്യാവസ്ഥ എന്തെന്ന് ഹാലോ എയര്‍വേയ്‌സ് ഉടമ

25,000 രൂപയില്‍ താഴെ വില, 7,000mAh ബാറ്ററി; ലാവ അഗ്നി ഫോര്‍ ലോഞ്ച് 20ന്, ഫീച്ചറുകള്‍

മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

SCROLL FOR NEXT