Jewel Mary ഇന്‍സ്റ്റഗ്രാം
Entertainment

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ശൂന്യത തോന്നുമ്പോള്‍ ഞാന്‍ ലാലി ലാലി പാട്ട് വച്ച് കരയും.

സമകാലിക മലയാളം ഡെസ്ക്

അവതാരകയായും നടിയായും സുപരിചിതയാണ് ജുവല്‍ മേരി. കാന്‍സര്‍ അതിജീവിത കൂടിയായ ജുവല്‍ മേരി തന്റെ വിവാഹമോചനത്തെക്കുറിച്ച് ഈയ്യടുത്താണ് തുറന്നു സംസാരിച്ചത്. അമ്മയാകാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നാണ് ജുവല്‍ മേരി പറയുന്നത്. പിങ്ക് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ മേരി മനസ് തുറന്നത്.

കുഞ്ഞുണ്ടായില്ല എന്ന സങ്കടം തനിക്ക് ഇപ്പോഴുമുണ്ടെന്നാണ് താരം പറയുന്നത്. തനിക്ക് സാങ്കല്‍പ്പിക കുഞ്ഞുണ്ടെന്നും ആ കുഞ്ഞിനോട് താന്‍ സംസാരിക്കാറുണ്ടെന്നും ജുവല്‍ മേരി പറയുന്നു. ഒരു കുഞ്ഞ് എന്ന ആഗ്രഹം തന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ടെന്നും ജുവല്‍ പറയുന്നു.

''എനിക്ക് കുഞ്ഞുണ്ടായിട്ടില്ല. ഉള്ളിന്റെ ഉള്ളില്‍ ഭയങ്കര ആഗ്രഹമുണ്ടായിരുന്ന കാര്യമായിരുന്നു. അത് നടന്നില്ല. പറയാന്‍ പറ്റാത്ത പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും ആഗ്രഹമുണ്ട്. അത് നടക്കാത്തതിന്റെ ഒരു ശൂന്യത തോന്നുമ്പോള്‍ ഞാന്‍ ലാലി ലാലി പാട്ട് വച്ച് കരയും. കഴിഞ്ഞയാഴ്ചയും കരഞ്ഞു. പീരിയഡ്‌സിന് മുമ്പ് എനിക്ക് കുട്ടിയുണ്ടായില്ലല്ലോ എന്ന സങ്കടം വരും'' ജുവല്‍ മേരി പറയുന്നു.

''എനിക്ക് സാങ്കല്‍പ്പിക പങ്കാളിയെന്നത് പോലെ തന്നെ സാങ്കല്‍പ്പിക കുട്ടിയുമുണ്ട്. ഞാന്‍ ആ കുട്ടിയോട് സംസാരിക്കുകയും ചെയ്യും. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, വല്ലാതെ വൈകി നിനക്ക് ഇനി കുട്ടി വേണോ എന്ന്. പലരും അമ്മയാകുന്നത് മദര്‍ഹുഡിന് വേണ്ടിയാണ്. അത് അനുഭവിക്കാനാണ്. എനിക്ക് ഒരു പോയന്റ് വരെ അതായിരുന്നു. പക്ഷെ ഇപ്പോള്‍ ആ വ്യക്തിയെ മീറ്റ് ചെയ്യണം എന്നതാണ് കാരണം''.

''എനിക്കുണ്ടാകുന്ന കുട്ടിയെ മീറ്റ് ചെയ്യണം. ആ കുട്ടി എന്താണ് എനിക്ക് പറഞ്ഞു തരാന്‍ പോകുന്നത് കേള്‍ക്കണം. ജീവിതത്തിലൂടെ ഞാന്‍ അറിഞ്ഞത് കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കുകയും വേണം. ഇതാണ് എന്റെ ഐഡിയ ഓഫ് ബീയിങ് എ മദര്‍. എനിക്ക് ദത്തെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുട്ടികളുമായി ഞാന്‍ നന്നായി ചേര്‍ന്നു പോകുമെങ്കിലും എന്റെ കുട്ടി എന്താണെന്ന് എനിക്ക് കാണണം. ആ വ്യക്തിയ്ക്ക് എന്റെ ഉള്ളില്‍ നിന്നു തന്നെ വരണം. അത് ഈ ജന്മം പറ്റിയില്ലെങ്കിലും അടുത്ത ജന്മത്തില്‍ ശ്രമിക്കുമായിരിക്കും'' എന്നും ജുവല്‍ പറയുന്നു.

Jewel Mary talks about her dream to be a mother. she copes with it by talking to her imaginary child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT