Jishin and Ameya 
Entertainment

'പാവം വരദ, ഇത് കാണുമ്പോള്‍ നെഞ്ചുപൊട്ടും'; യുവതിക്ക് മറുപടി നല്‍കി ജിഷിനും അമേയയും

'സ്ത്രീകള്‍ ഒരിക്കലും മറക്കില്ല മറന്ന പോലെ നടക്കും'

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയയും പങ്കുവച്ച വാലന്റൈന്‍സ് ഡേ വിഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കേക്ക് മുറിക്കുകയും സമ്മാനങ്ങള്‍ കൈ മാറുകയും ചെയ്യുന്ന മനോഹരമായ വിഡിയോയാണ് താരങ്ങള്‍ പങ്കുവച്ചത്. മനോഹരമായ വിഡിയോയ്ക്ക് താഴെ സ്‌നേഹവും ആശംസയുമൊക്കെ അറിയിച്ചു കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

ലോകം മുഴുവന്‍ നേടിയാലും സ്‌നേഹം ഇല്ലെങ്കില്‍ ഒന്നുമില്ലെന്ന കുറിപ്പോടെയാണ് ജിഷിന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആരാധകരില്‍ ഒരുപാട് സ്‌നേഹം ലഭിക്കുന്നുണ്ട് വിഡിയോയ്ക്ക്. എന്നാല്‍ ഒരു യുവതി ഇരുവരേയും വിമര്‍ശിച്ചെത്തി. ജിഷിന്റെ മുന്‍ ഭാര്യയും നടിയുമായ വരദയെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു യുവതിയുടെ വിമര്‍ശനം.

''ലോകം മുഴുവനും നേടിയാലും സ്‌നേഹം ഇല്ലങ്കില്‍ ഒന്നുമില്ല'. പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാന്‍ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്ടങ്ങള്‍ കൂടെ നമുക്ക് പരിഗണിക്കാം. സ്‌നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കാം. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതല്‍ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ , നിനക്ക് എന്റെ പ്രണയദിനാശംസകള്‍'' എന്നായിരുന്നു ജിഷിന്റെ കുറിപ്പ്.

'എനിക്ക് അത്രേം രസം ആയി തോന്നുന്നില്ല. ഇതു കാണുമ്പോള്‍ വേറെ ഒരിടത്തു നെഞ്ചു പൊട്ടും. വരദ പാവം. പുറമെ മുഖം മൂടി അണിഞ്ഞു വെറുത്തു മറന്നു എന്നൊക്ക പറയും. പക്ഷെ സ്ത്രീകള്‍ ഒരിക്കലും മറക്കില്ല മറന്ന പോലെ നടക്കും' എന്നായിരുന്നു യുവതിയുടെ കമന്റ്. 'അയിന് ? നിങ്ങളാണോ തീരുമാനിക്കുന്നത്? സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയിട്ട് പോരെ കണ്ടവന്റെ കുടുംബത്തില്‍ കൊണക്കാന്‍ വരുന്നത്' എന്നായിരുന്നു ജിഷിന്റെ മറുപടി.

പിന്നാലെ അമേയയും മറുപടിയുമായെത്തി. 'എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയല്ലേ, ചേച്ചി ചേച്ചിടെ കാര്യം മാത്രം പറഞ്ഞിട്ട് പൊയ്‌ക്കോ. എല്ലാരും ചേച്ചിടെ കഴിച്ചപാടില്‍ അല്ല. ഒരാള്‍ പോയതുകൊണ്ട് ആരുടെയും ജീവിതം അവസാനിക്കുന്നുമില്ല' എന്നായിരുന്നു അമേയ നല്‍കിയ മറുപടി.

Jishin Mohan and Ameya gives reply to a comment mentioning Varada.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി; രണ്ടാഴ്ചക്കകം കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശം

വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 534 lottery result