Jithu Madhavan and Suriya Movie ഫെയ്സ്ബുക്ക്
Entertainment

'വന്‍ ഐറ്റം വരുന്നുണ്ട്'; സൂര്യയ്‌ക്കൊപ്പം നസ്ലെന്റെ തമിഴ് എന്‍ട്രി; ആവേശത്തിന് ശേഷം ജിത്തു മാധവന്‍; നായിക നസ്രിയ

മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ തുടര്‍ച്ചയായ ഹിറ്റുകളൊരുക്കിയ ജീത്തു മാധവന്‍ തമിഴിലേക്ക് ചുവടുവെക്കുന്നു. സൂര്യയെ നായകനാക്കി തമിഴ് ചിത്രമൊരുക്കുകയാണ് ജിത്തു മാധവന്‍. യുവനടന്‍ നസ്ലെന്റേയും തമിഴ് എന്‍ട്രിയാകും ഈ ചിത്രം. മലയാളി താരം നസ്രിയ ആണ് ചിത്രത്തിലെ നായിക. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം.

സുര്യയുടെ 47-ാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ചടങ്ങ് ഇന്ന് നടന്നു. സാഗരം സ്റ്റുഡിയോസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ സൂര്യ പൊലീസ് വേഷത്തിലാണെത്തുന്നത്. ആവേശം പോലെ പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയൊരുക്കിയ, ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ജനപ്രീയ കഥാപാത്രമായ രംഗണ്ണനെ സമ്മാനിച്ച ജിത്തു എങ്ങനെയാകും സൂര്യയെ അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്. തന്റെ കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടു നില്‍ക്കുകയാണ് സൂര്യ. അവസാനം പുറത്തിറങ്ങിയ കങ്കുവ കനത്ത പരാജയമായിരുന്നു. വിജയവഴിയിലേക്ക് തിരികെ വരാന്‍ ജിത്തുവിനെ കൂട്ടുപിടിച്ചിരിക്കുകയാണ് സൂര്യ. അതേസമയം മോഹന്‍ലാല്‍ നായകനായ ചിത്രവും ജിത്തുവിന്റേതായി അണിയറയിലുണ്ട്.

Jithu Madhavan to direct Suriya's next. Naslen to make his tamil entry and Nasriya will be the heroine. Sushin Shyam as music director.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

നടിയെ ആക്രമിച്ച കേസ്: കേരളം കാത്തിരിക്കുന്ന വിധി ഇന്ന്, ഏഴ് ജില്ലകളില്‍ നാളെ പോളിങ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയിലെത്തില്ല; നിര്‍ണായക നിമിഷങ്ങള്‍ക്ക് മുമ്പ് ഹര്‍ജിയുമായി സുനിയുടെ അമ്മ

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

SCROLL FOR NEXT