Prithviraj, Joemon Jyothir 
Entertainment

'പൃഥ്വി ഔട്ട്, ജോമോന്‍ ഇന്‍'; സന്തോഷ് ട്രോഫിയില്‍ ജോമോന്‍ ജ്യോതിര്‍ നായകനാകും

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളേയും അണിനിരത്തിയാണ് വിപിന്‍ ദാസ് സന്തോഷ് ട്രോഫി ഒരുക്കാനിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിപിന്‍ ദാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് സന്തോഷ് ട്രോഫി. എന്നാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. പൃഥ്വിരാജിന് പകരം ജോമോന്‍ ജ്യോതിര്‍ ചിത്രത്തിലെ നായകനാകും. വിപിന്‍ ദാസിന്റെ ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയിട്ടുള്ള താരമാണ് ജോമോന്‍.

ജോമോന്‍ നായകനായ പ്രേംപാറ്റ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിനായി വന്‍ മേക്കോവറായിരുന്നു ജോമോന്‍ നടത്തിയത്. മൂന്ന് മാസം കൊണ്ട് 20 കിലോയാണ് ചിത്രത്തിനായി ജോമോന്‍ കുറച്ചത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേംപാറ്റ. പിന്നാലെയാണ് ജോമോനെ തേടി സന്തോഷ് ട്രോഫിയെത്തുന്നത്.

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളേയും അണിനിരത്തിയാണ് വിപിന്‍ ദാസ് സന്തോഷ് ട്രോഫി ഒരുക്കാനിരുന്നത്. ഖലീഫയുടെ ഡേറ്റുമായി ക്ലാഷ് വന്നതോടെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പൂജയും നടന്നിരുന്നു. വിപിന്‍ ദാസിന്റേത് തന്നെയായിരുന്നു തിരക്കഥയും.

Joemon Jyothir replaces Prithviraj in Santhosh Trophy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ഇല്ല; ഫസ്റ്റ് ചോയ്‌സ് സ്വന്തം സംസ്ഥാനമാകണം; നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന്; മാനദണ്ഡങ്ങള്‍ പുതുക്കി

'എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്, കോവിഡ് സമയത്താണ് അത് തുടങ്ങിയത്'; തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ

യുഎഇയില്‍ ഈ മാസം ശ്രദ്ധിക്കേണ്ട ആറ് മാറ്റങ്ങള്‍, പ്രവാസികള്‍ അറിയാന്‍

'അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; ഇപ്പോൾ കാമറക്ക് മുന്നിൽ ഞാൻ കൂടുതൽ കംഫർട്ടബിൾ ആണ്'

കാന്തല്ലൂരിൽ ഇനി ആപ്പിൾ വസന്തം; ഓണത്തെ വരവേൽക്കാൻ പഴുത്തുതുടുത്ത് തോട്ടങ്ങൾ, കർഷകർക്ക് മികച്ച വിളവ്