ജോണ്‍ എബ്രഹാം 
Entertainment

പ്രണയം എന്നും ബൈക്കുകളോട്, കേരളത്തോടും പ്രത്യേക ഇഷ്ടം; ജോൺ എബ്രഹാമിന്റെ മികച്ച 5 സിനിമകൾ

ജോണിലെ നടനെ പ്രേക്ഷകർ ഒന്നു കൂടി അടുത്തറിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്.

സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്നസിന്റെ കാര്യത്തിലും ബൈക്ക് ഭ്രാന്തിന്റെ കാര്യത്തിലും മുൻപന്തിയിലുണ്ടാവും ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം. ബൈക്ക്, ഫിറ്റ്നസ്, സ്പോർട്സ് എന്നിവയാണ് തന്റെ ഏറ്റവും വലിയ പാഷനെന്ന് ഫെയ്സ്ബുക്ക് പ്രൊഫൈലിൽ തന്നെ താരം കൊടുത്തിട്ടുമുണ്ട്. കേരളത്തോടും കേരളത്തിലെ ഭക്ഷണങ്ങളോടുമുള്ള ഇഷ്ടത്തെക്കുറിച്ചും പലപ്പോഴും വാതോരാതെ സംസാരിക്കാറുണ്ട് നടൻ.

ലോകത്തില്‍ വച്ച് തനിക്കേറ്റവും ഇഷ്ടം കേരള ബ്രേക്ക്ഫാസ്റ്റ് ആണെന്നും താരം ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ന് ജോൺ എബ്രഹാമിന്റെ 52-ാം പിറന്നാൾ കൂടിയാണ്. പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് ആരാധകരും സുഹൃത്തുക്കളും. ഈ പിറന്നാൾ ദിനത്തിൽ ജോൺ എബ്രഹാമിന്റെ ചില മികച്ച സിനിമകൾ കണ്ടാലോ.

ധൂം

ധൂം

ജോൺ എബ്രഹാമിന്റെ കരിയറിൽ‌ വഴിത്തിരിവുണ്ടാക്കിയ ഒരു ചിത്രമായിരുന്നു ധൂം. കബീർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്. 2004 ൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യൻ സിനിമയെത്തന്നെ ഇളക്കിമറിച്ചു. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തി. ബോക്സോഫീസ് റെക്കോർഡുകളെല്ലാം ചിത്രങ്ങൾ തകർത്തു. സഞ്ജയ് ​ഗാധ്‌വിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ദോസ്താന

ദോസ്താന

ജോൺ എബ്രഹാമും അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദോസ്താന. സ്വവർഗാനുരാഗത്തെ തുറന്നു കാണിച്ച ചിത്രം കൂടിയായിരുന്നു ഇത്. പ്രിയങ്ക ചോപ്ര, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ജോൺ എബ്രഹാമിന്റെയും അഭിഷേക് ബച്ചന്റെയും ചിത്രത്തിലെ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വവർഗാനുരാഗം പ്രമേയമായതിനാൽ അന്ന് ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

നോ സ്മോക്കിങ്

നോ സ്മോക്കിങ്

കാലത്തിനു മുൻപേ പുറത്തിറങ്ങിയ സിനിമ എന്നാണ് നോ സ്മോക്കിങ് എന്ന ചിത്രം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത് തന്നെ. പുകവലി ഉപേക്ഷിക്കാൻ പാടുപെടുന്ന ഒരു മനുഷ്യന്റെ ജീവിതമായിരുന്നു ചിത്രം പറഞ്ഞത്. ആസക്തിയെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് പറയുന്ന സ്റ്റീഫൻ കിങിന്റെ ക്വിറ്റേഴ്‌സ്, ഇൻക് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനുരാ​ഗ് കശ്യപായിരുന്നു ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്.

പരമാണു

പരമാണു

അഭിഷേക് ശർമ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് പരമാണു ദ് സ്റ്റോറി ഓഫ് പൊക്രാൻ. ചിത്രത്തിലെ ജോണിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടി. ഡയാന പെന്റി ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ജോണിന്റെ കരിയറിലെ തന്നെ ശക്തമേറിയ കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്.

മദ്രാസ് കഫേ

മദ്രാസ് കഫേ

ഷൂജിത് സിർക്കാർ - ജോൺ എബ്രഹാം കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു മദ്രാസ് കഫേ. രാജീവ് ​ഗാന്ധി വധവുമായി ബന്ധപ്പെട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജോണിലെ നടനെ പ്രേക്ഷകർ ഒന്നു കൂടി അടുത്തറിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. ഏകദേശം 67 കോടിയോളം ചിത്രം തിയറ്ററുകളിൽ നേടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT