ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

മുണ്ടുമടക്കി കത്തി ഒളിപ്പിച്ച് ജോജു; ‘ആരോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

താമര എന്ന് ആദ്യം പേരിട്ട ചിത്രമാണ് ആരോ ആയി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ജോജു ജോർജ്ജ് നായകനാകുന്ന  ‘ആരോ’ എന്ന ചിത്രത്തന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കിച്ചു ടെല്ലസ്, അനുമോൾ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുണ്ട് മാടിക്കുത്തി കത്തിയുമായിട്ടുള്ള ജോജു ജോർജിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. കരീം ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും. 

സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ,മനാഫ് തൃശൂർ,മാസ്റ്റർ ഡെറിക് രാജൻ,മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ. താമര എന്ന് ആദ്യം പേരിട്ട ചിത്രമാണ് ആരോ ആയി എത്തുന്നത്. 

വി ത്രീ പ്രൊഡക്‌ഷൻസ്, അഞ്ജലി എന്റർടെയൻമെന്റ്സ് എന്നീ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു.‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും