വീഡിയോ ദൃശ്യം 
Entertainment

ജോജു ജോർജിന്റെ മകൻ അഭിനയരം​ഗത്തേക്ക്; പരിപ്പ് ഷോർട്ട്ഫിലിമിലൂടെ അരങ്ങേറ്റം

ആൾക്കൂട്ട മർദനമേറ്റു അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് ജോജു ജോർജ്. ഇപ്പോൾ താരത്തിന്റെ മകൻ ഇവാൻ ജോർജ് അഭിനയത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്. പരിപ്പ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് പപ്പു എന്നു വിളിക്കുന്ന ഇവാന്റെ അരങ്ങേറ്റം. 

ആൾക്കൂട്ട മർദനമേറ്റു അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇവാന്റെ കഥാപാത്രമായ അലി എന്ന കുട്ടിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഇവാനെ കൂടാതെ ജോജുവിന്റെ മറ്റൊരു മകനായ ഇയാൻ ജോർജും ചിത്രത്തിലുണ്ട്. ജോജുവിന്റെ മകൾ സാറയാണ് ചിത്രത്തിലെ ​ഗാനം ആലപിച്ചിരിക്കുന്നത്. 

ജോജു ജോർജിന്റെ തന്നെ നിർമ്മാണ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്‌ഷന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് നിര്‍മാണം. സംവിധാനം സിജു എസ്. ബാവ. ഛായാഗ്രഹണം ബിലു ടോം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍