മോഹൻലാൽ, ജോയ് മാത്യു (Mohanlal)  വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
Entertainment

'മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ'

മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു, കാരണം മറുവശത്ത്‌ മോഹൻലാലാണ്.

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയതും പിന്നീട് മാധ്യമ പ്രവർത്തകനെ അദ്ദേഹം ആശ്വസിപ്പിച്ചതും ഇന്നലെ വാർത്തകളിലിടം നേടിയിരുന്നു. തിരുവനന്തപുരത്ത് ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങവേ മോഹന്‍ലാലിനെ മാധ്യമസംഘം വളഞ്ഞപ്പോഴായിരുന്നു തിരക്കിനിടെ മൈക്കുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ കണ്ണില്‍ തട്ടിയത്.

മകള്‍ വിസ്മയയുടെ സിനിമാ പ്രവേശം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ മാധ്യമ പ്രവര്‍ത്തകർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു. ക്ഷമ, മാന്യത, സമാധാനം ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വിഡിയോയിൽ കണ്ടു.

അയാളുടെ പേര് മോഹൻലാൽ എന്നാണ്. മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ- എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ മോഹൻലാലിനോട് ക്ഷമ പറയുന്നതിന്റെ ശബ്ദ സന്ദേശം മാധ്യമപ്രവർത്തകൻ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ഹലോ ലാലാണ് എന്ന് തുടങ്ങുന്ന സംഭാഷണത്തില്‍, 'ലാലേട്ടാ അബദ്ധം പറ്റിയതാണ്', എന്ന മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളോട് പ്രതികരണമായാണ് പ്രശ്‌നമില്ലെന്ന് താരം പറയുന്നത്. 'പ്രശ്നമൊന്നുമില്ല. കുഴപ്പമില്ല, കഴിഞ്ഞ കാര്യമല്ലേ. ഒന്നും ചെയ്യാന്‍ ഒക്കുകയൊന്നുമില്ല', എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ക്ഷമ, മാന്യത, സമാധാനം

ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വിഡിയോയിൽ കണ്ടു. അയാളുടെ പേര് മോഹൻലാൽ എന്നാണ്. എന്ത് ഭൂലോക വാർത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമൻ മൈക്ക് വടി കൊണ്ട് കണ്ണിൽ കുത്തിയത് എന്ന് മനസ്സിലായില്ല. ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ.

ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ. അദ്ദേഹം ക്ഷമിച്ചു, കാരണം അയാൾ മോഹൻലാലാണ്. തുടർന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സോറി പറയുന്നതും കേട്ടു, മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു, കാരണം മറുവശത്ത്‌ മോഹൻലാലാണ്.

മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ; അയാളുടെ പേരാണ് മോഹൻലാൽ.

Actor Joy Mathew on Mohanlal getting hit by a reporter's mic accidentally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT