ജോയ് മാത്യു/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'ചിലർ തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവർ കിറ്റ് കൊടുക്കുന്നു'; പരിഹാസവുമായി ജോയ് മാത്യു

ചിലർ ജോയ് മാത്യുവിന്റെ നിലപാടിനെ വിമർശിക്കുമ്പോൾ മറ്റു ചിലർ പിന്തുണയ്ക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

മുഖം നോക്കാതെ തന്റെ നിലപാടുകൾ ശക്തമായ ഭാഷയിൽ തുറന്നു പറയുന്ന നടനാണ് ജോയ് മാത്യു. പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ രൂക്ഷമായി വിമർശിക്കപ്പെടാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് ജോയ് മാത്യു പങ്കുവച്ച കുറിപ്പാണ്. വന്ദേഭാരത് എക്സ്പ്രസിന്റെ കേരളത്തിലേക്കുള്ള വരവിനെ ആസ്പദമാക്കിയാണ് കുറിപ്പ്. 

തിരഞ്ഞെടുപ്പ് വരുമ്പോൾ ചിലർ ഒരു തീവണ്ടി കൊടുക്കുന്നു. അതിന് കഴിയാത്തവർ ഒരു കിറ്റ് കൊടുക്കുന്നു- എന്നാണ് ജോയ് മാത്യു കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ചിലർ ജോയ് മാത്യുവിന്റെ നിലപാടിനെ വിമർശിക്കുമ്പോൾ മറ്റു ചിലർ പിന്തുണയ്ക്കുകയാണ്. 

അതിനും കഴിയാത്തവർ സൂപ്പർ സ്റ്റാറാണെന്ന് പറഞ്ഞു നടക്കുന്നു എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇതിനെല്ലാമുള്ള ക്യാഷ് ജനം നികുതിയായി കൊടുക്കുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. 

വന്ദേ ഭാരത് ട്രെയിൻ വന്നതിൽ പ്രതികരണവുമായി നേരത്തെ ഹരീഷ് പേരടിയും എത്തിയിരുന്നു. 130 കിലോമീറ്റർ സ്പീഡിൽ വന്ദേ ഭാരത് ഓടിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് താരം പറഞ്ഞത്. ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച താൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യുന്നത്. വന്ദേ ഭാരത് 130 കിലോമീറ്റർ സ്പീഡിൽ ഓടിച്ചാൽ രാഷ്ട്രീയം മറന്ന് ബിജെപിക്ക് വോട്ടു ചെയ്യും എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT