ജൂനിയർ എൻടിആർ/ ചിത്രം ഇൻ‌സ്റ്റ​ഗ്രാം 
Entertainment

ആടുകളെ അറുത്ത് ഫ്ലക്സിൽ രക്താഭിഷേകം; ജൂനിയർ എൻടിആറിന്റെ ആരാധകർ അറസ്റ്റിൽ

താരാരാധന മൂത്ത് അതിരുകടന്ന പിറന്നാൾ ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ജൂനിയർ എൻടിആറിന്റെ 40-ാം പിറന്നാൾ ആഘോഷത്തിനിടെ ആടിനെ അറുത്ത് ഫ്ലക്സിൽ രക്താഭിഷേകം ചെയ്ത യുവാക്കൾ അറസ്റ്റിൽ.  ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് സംഭവം. മെയ്‌ 20നായിരുന്നു ജൂനിയർ എൻടിആറിന്റെ പിറന്നാൾ. രണ്ട് ആടുകളെ കൊന്ന് അവയുടെ രക്തം ജൂനിയർ എൻടിആറിന്റെ ഫ്ലക്സിൽ അഭിഷേകം ചെയ്‌തായിരുന്നു യുവാക്കൾ താരാരാധന പ്രകടിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു.   

ആടുകളുമായി മച്ചിലിപട്ടണം പ്രദേശത്തെ സിരി കൃഷ്‌ണ, സിരി വെങ്കട തിയറ്ററുകളിലെത്തിയ യുവാക്കൾ അവിടെ വെച്ച് ആടുകളെ അറുത്ത് അവയുടെ രക്തം എടുക്കുകയായിരുന്നു. തുടർന്ന് ആയുധവും ആടുകളെയും അവിടെ നിന്നും മാറ്റി. സംഭവത്തിൽ പി ശിവ നാ​ഗരാജു, കെ സായി, ജി സായി, ഡി നാ​ഗഭൂഷണം, പി നാ​ഗേശ്വരറാവു, വൈ ധരണി, പി ശിവ, ബി അനിൽ കുമാർ എന്നിവരെ റോബർട്ട്സോൻപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 

വിജയവാഡയിലും ആരാധകരുടെ ആഹ്ലാദം അതിരുവിട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എൻടിആർ 2003-ൽ അഭിനയിച്ച സിംഹാദ്രി എന്ന ചിത്രം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ റിറീലീസ് ചെയ്തിരുന്നു. ഫോർ കെ ഫോർമാറ്റിലെത്തിയ ചിത്രത്തിന്റെ പ്രദർശനം നടന്നുകൊണ്ടിരിക്കവേ ആരാധകർ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചു. സംഭവത്തിൽ മുന്നിലെ രണ്ട് നിര സീറ്റുകൾ നശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT