ഋഷഭിനും പ്രശാന്ത് നീലിനുമൊപ്പം ജൂനിയർ എൻടിആർ ഇൻസ്റ്റ​ഗ്രാം
Entertainment

ഋഷഭിനും പ്രശാന്ത് നീലിനുമൊപ്പം ജൂനിയർ എൻടിആർ; 'കാന്താര 2' വിൽ അതിഥി വേഷത്തിലെത്തുമോയെന്ന് ആരാധകർ

ഒടുവിൽ ആ സ്വപ്നം സഫലമായി.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് ജൂനിയർ എൻടിആർ. ദേവര: പാർട്ട് 1 ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ നടൻ പങ്കുവച്ചിരിക്കുന്ന ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ പ്രശാന്ത് നീലിനും നടൻ ഋഷഭ് ഷെട്ടിയ്ക്കുമൊപ്പമുള്ള ഒരു ചിത്രമാണ് ജൂനിയർ എൻടിആർ പങ്കുവച്ചിരിക്കുന്നത്. മൂവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കാരണവും താരം പങ്കുവച്ചിട്ടുണ്ട്.

'എന്റെ അമ്മയുടെ എക്കാലത്തേയും ഒരു സ്വപ്നമായിരുന്നു എന്നെ അവരുടെ ജന്മനാടായ കുന്ദാപുരയിൽ കൊണ്ടുപോകണമെന്നും ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ ദർശനം നടത്തണമെന്നും. ഒടുവിൽ ആ സ്വപ്നം സഫലമായി. അമ്മയുടെ പിറന്നാളായ സെപ്റ്റംബർ 2 ന് തൊട്ടുമുൻപ് ഇവിടെയെത്താൻ കഴിഞ്ഞു, പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് നൽകാൻ കഴിയുന്ന എന്റെ ഏറ്റ‌വും മികച്ച സമ്മാനമാണിത്.

എന്നോടൊപ്പം ചേർന്നതിനും ഇത് സാധ്യമാക്കിയതിനും നിർമ്മാതാവ് വി കിരഗന്ദൂർ സാറിനും എൻ്റെ പ്രിയ സുഹൃത്ത് പ്രശാന്ത് നീലിനും നന്ദി. അവിശ്വസനീയമാം വിധം ഈ ദിവസം സ്പെഷ്യലാക്കിയതിന് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഋഷഭ് ഷെട്ടിയ്ക്കും നന്ദി'- എന്നാണ് ജൂനിയർ എൻടിആർ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. കാന്താര 2 വിൽ ജൂനിയർ എൻടിആർ‌ അതിഥി വേഷത്തിലെത്തുമോ എന്നാണ് ഭൂരിഭാ​ഗം പേരുടേയും കമന്റ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര സെപ്റ്റംബർ 27 നാണ് തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

തണ്ട് ഒടിക്കരുത്, വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂടല്‍മഞ്ഞില്‍ മുങ്ങി താജ്മഹല്‍, കാഴ്ചാ പരിധി നൂറ് മീറ്ററില്‍ താഴെ; കൊടും തണുപ്പിന്റെ പിടിയില്‍ യുപി

SCROLL FOR NEXT