Jr NTR, Fahadh Faasil വിഡിയോ സ്ക്രീൻഷോട്ട്
Entertainment

"ബാംഗ്ലൂർ ഡെയ്‌സ്' കണ്ടപ്പോൾ തോന്നിയ ആരാധന'; ഫഹദിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ജൂനിയർ എൻടിആർ

അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. നടൻ ജൂനിയർ എൻടിആറും പ്രീ റിലീസ് ഇവന്റിൽ അതിഥിയായെത്തിയിരുന്നു. പരിപാടിക്കിടെ നടൻ ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ച് ജൂനിയർ എൻടിആർ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

"കോവിഡ് മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് ഫാസിലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബാംഗ്ലൂർ ഡെയ്‌സ്’ കണ്ടതോടെയാണ് ഫഹദിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന ആരംഭിച്ചതെന്ന് ജൂനിയർ എൻടിആർ ഓർത്തെടുത്തു. തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതാണ് ഫഹദ് ഫാസിലെന്നും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും എൻടിആർ പറഞ്ഞു.

ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഫഹദിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന താരമാണ് അദ്ദേഹമെന്നും നടൻ പറഞ്ഞു. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് നായക ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ അദ്ദേഹത്തിന്റെ കരിയറിലെ അവിസ്മരണീയമായ ചിത്രമായി മാറട്ടെയെന്നും സിനിമയ്ക്ക് വലിയ വിജയം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Jr NTR praises Fahadh Faasil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?

എംകെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

ഇന്ത്യക്കെതിരെ റെക്കോര്‍ഡ്‌ സ്‌കോര്‍; വിന്‍ഡീസിന് 'ട്രിപ്പിള്‍ സെഞ്ച്വറി'; ജയിക്കാന്‍ വേണം 406 റണ്‍സ്

യുഎഇയില്‍ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയില്‍; ഒരു മണിക്കൂര്‍ കൊണ്ട് ദുബൈ- അബുദാബി യാത്ര

പൈലറ്റിനെ സഹപൈലറ്റ് കുത്തി; നിലവിളി കേട്ടു; ലക്ഷ്യമിട്ടത് വിമാനം തകര്‍ക്കല്‍; വിട്ടൊഴിയാതെ ദുരൂഹത