'എന്തൊരു സിംപിളാണ് ഈ മനുഷ്യൻ', ഓട്ടോയിൽ വന്നിറങ്ങി രജനികാന്ത്; 'ബാഷ'യിലെ പാട്ട് പങ്കുവച്ച് ആരാധകർ

സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് ഓട്ടോറിക്ഷയിലാണ് രജനികാന്ത് വന്നിറങ്ങിയത്.
Rajinikanth
Rajinikanthവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സൂപ്പർ സ്റ്റാർ രജനികാന്ത് തന്റെ ആരാധകരെ കാണാനെത്തിയതിന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. രജനി നായകനായെത്തുന്ന പുതിയ ചിത്രം 'ധർമന്റെ' ലൊക്കേഷനിൽ ആണ് തന്നെ കാണാനെത്തിയ ആരാധകർക്ക് മുന്നിൽ താരമെത്തിയത്. മൈസൂരിലെ സെറ്റിൽ വച്ചായിരുന്നു സംഭവം.

സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് ഓട്ടോറിക്ഷയിലാണ് രജനികാന്ത് വന്നിറങ്ങിയത്. മെറൂൺ നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചെത്തിയ രജനികാന്ത്, ഷൂട്ടിങ് സെറ്റിന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

രജനികാന്ത് ചിത്രം 'ബാഷ'യിലെ 'നാ ഓട്ടോക്കാരൻ....' എന്ന പാട്ട് പങ്കുവച്ചാണ് സൂപ്പർ സ്റ്റാറിന്റെ പുതിയ വിഡിയോ ആരാധകർ ആഘോഷമാക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും രജനികാന്ത് ദർശനം നടത്തി. അതേസമയം, അശ്വത് മരിമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിങ് നിലവിൽ മൈസൂരിൽ പുരോഗമിക്കുകയാണ്.

കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ടർമറിക് മീഡിയയുടെ ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഡോക്ടറായാണ് രജനികാന്ത് എത്തുന്നത്. ഓപ്പറേഷൻ തിയറ്ററിൽ ഒരു സർജിക്കൽ കത്തിയും പിടിച്ച്, കൊല്ലപ്പെട്ട ഒരു റൗഡിയുടെ മേൽ കാൽ വെച്ചുനിൽക്കുന്ന രജനികാന്തിന്റെ ലുക്കാണ് ടൈറ്റിൽ പോസ്റ്ററിൽ കാണാനാകുന്നത്.

ധർമൻ- ദ് ഡെ‌‍ഡ്‌ലി ഡോക്ടർ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. റാഷി ഖന്ന, സിമ്രാൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അശ്വത് മാരിമുത്തു.

Rajinikanth
കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി; അവകാശം ആര്‍ക്കെല്ലാം?
Rajinikanth
'ആവേശത്തില്‍ ഞാനിട്ടത് നസ്രിയയുടെ ആഭരണങ്ങള്‍'; അവളാണ് എന്റെ രംഗണ്ണന്‍, ഞാന്‍ അവളുടെ അമ്പാനും: ഫഹദ് ഫാസില്‍
Rajinikanth
കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയുന്നു; അതിമനോഹരം ചിത്രീകരണം പൂര്‍ത്തിയായി
Summary

Rajinikanth arrives an auto rickshaw for Dharman sets in Mysore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com