ജൂഡ് ആന്തണി ജോസഫ് (Thudakkam)  ഫെയ്സ്ബുക്ക്
Entertainment

'നിരാശപ്പെടുത്തില്ല ലാലേട്ടാ, അവകാശവാദങ്ങൾ ഒന്നുമില്ല'; കുറിപ്പുമായി ജൂഡ് ആന്തണി

ഇതൊരു നിയോഗമായി കാണുന്നു എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ച് ജൂഡ് കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

അഭിനയ രം​ഗത്തേക്ക് ഒരിക്കലും കടക്കില്ലെന്ന് സിനിമാ പ്രേക്ഷകർ കരുതിയിരുന്ന ഒരാളാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചർച്ചകൾക്കെല്ലാം വിരാമമിട്ടു കൊണ്ട് പുതിയ പ്രതീക്ഷകളുമായി സിനിമാ രം​ഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് വിസ്മയ. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രത്തിൽ നായികയായിട്ടാണ് അരങ്ങേറ്റം കുറിക്കുന്നത്.

തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ഇതൊരു നിയോഗമായി കാണുന്നു എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ച് ജൂഡ് കുറിച്ചിരിക്കുന്നത്.

എന്റെ ലാലേട്ടന്റെയും സുചി ചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ- എന്നും ജൂഡ് കുറിച്ചിട്ടുണ്ട്.

ജൂഡ് ആന്തണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചി ചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും.

നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി... കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.

ആന്റണി ചേട്ടാ ഇതൊരു “ആന്റണി - ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ

Director Jude Anthany Joseph facebook post about Vismaya Mohanlal Thudakkam movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT