Jude Anthany Joseph ഫെയ്സ്ബുക്ക്
Entertainment

പ്രത്യേക സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാന്‍ പറയുന്നവരും, കൊടുക്കണ്ടാന്ന് പറയുന്നവരും കണക്കാ: ജൂഡ് ആന്തണി

നമ്മളിടുമ്പോ ബര്‍മുഡ അവരിട്ടപ്പോ വള്ളി നിക്കര്‍

സമകാലിക മലയാളം ഡെസ്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും ശക്തമായിരിക്കുകയാണ്. ആടുജീവിതം അടക്കമുള്ള മലയാള സിനിമകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ആരോപണം ശക്തമാണ്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉര്‍വ്വശിയടക്കമുള്ളവര്‍ ചോദ്യങ്ങളുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ദ കേരള സ്‌റ്റോറിയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളാണ്. മികച്ച സംവിധാനം, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് കേരള സ്റ്റോറി നേടിയത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന, പ്രൊപ്പഗാണ്ട ചിത്രമെന്ന വിമര്‍ശനം നേരിടുന്ന സിനിമയെ ആദരിച്ചതിനെ ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ സംവിധായകന്‍ ജൂഡ് ആന്തണിയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്. കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുകയാണ് ജൂഡ് ആന്തണി. ''ഒരു പ്രത്യേക സിനിമയ്ക്കു അവാര്‍ഡ് കൊടുക്കാന്‍ പറയുന്ന ജൂറിയും ഒരു പ്രത്യേക സിനിമയ്ക്കു ജനപ്രിയ അവാര്‍ഡ് പോലും കൊടുക്കണ്ട എന്ന് പറയുന്ന ജൂറിയും കണക്കാ. നമ്മളിടുമ്പോ ബര്‍മുഡ അവരിട്ടപ്പോ വള്ളി നിക്കര്‍'' എന്നാണ് ജൂഡിന്റെ പോസ്റ്റ്.

അതേസമയം ജൂഡിന്റെ പ്രതികരണം കടുത്ത വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. 'കഴിഞ്ഞ 10 വര്‍ഷമായിട്ട് നാഷണല്‍ അവാര്‍ഡുകള്‍ മിക്കതും വളരെ മോശം ചിത്രങ്ങള്‍ക്കും മറ്റും ആണ് കൊടുക്കുന്നത്. പത്മ അവാര്‍ഡ് അടക്കം പക്കാ രാഷ്ട്രീയ പ്രേരിതമാണെന്ന് ഏത് കണ്ണ് പൊട്ടനും മനസിലാകും. അത്രത്തോളം അധഃപധനമൊന്നും കേരളത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടില്ല ജൂഡേ. അതേത് സര്‍ക്കാര്‍ ആയാലും'' എന്നായിരുന്നു ഒരാളുടെ കമന്റ്.

''നടന്ന സംഭവങ്ങള്‍ ചേട്ടന്‍ ഇഷ്ടമുള്ള പോലെ സിനിമയെടുത്ത് വെച്ചിട്ട് ആ സിനിമയ്ക്ക് ചേട്ടന്‍ ഇഷ്ടമുള്ളതുപോലെ അവാര്‍ഡ് കിട്ടണം എന്ന് പറയുന്നത് ശരിയുള്ള കാര്യം അല്ല'' എന്നായിരുന്നു മറ്റൊരു പ്രതികരണം.

Jude Anthany Joseph makes fun of criticism about giving national awards to Kerala Story indirectly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

SCROLL FOR NEXT