Jude Anthany Joseph, Aashish Joe Antony ഫെയ്സ്ബുക്ക്
Entertainment

'നടേശാ കൊല്ലണ്ട, ജസ്റ്റ്‌ ഒന്ന് പേടിപ്പിച്ചാ മതി'; ആശിഷിനൊപ്പമുള്ള ഫോട്ടോയുമായി ജൂഡ്

വിസ്മയയേക്കാൾ ചിത്രത്തിൽ ‍ഞെട്ടിച്ചത് ആശിഷ് ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം'. വിസ്മയ മോഹൻലാലും ആശിഷ് ജോ ആന്റണിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയിരിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ വിസ്മയ മികച്ച പെർഫോമൻസാണ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് അഭിപ്രായം.

വിസ്മയയേക്കാൾ ചിത്രത്തിൽ ‍ഞെട്ടിച്ചത് ആശിഷ് ആയിരുന്നു. ജിത്തു എന്ന വില്ലനായാണ് ആശിഷ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ആശിഷിനൊപ്പം ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ജൂഡ്. രസകരമായ ക്യാപ്ഷനാണ് ജൂഡ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 'നടേശാ കൊല്ലണ്ട, ജസ്റ്റ്‌ ഒന്ന് പേടിപ്പിച്ചാ മതി'- എന്നാണ് ജൂഡ് ക്യാപ്ഷനായി കുറിച്ചത്. ആശിഷിന്റെ അച്ഛൻ ആന്റണി പെരുമ്പാവൂരിനെയും ഫോട്ടോയിൽ കാണാം.

'പുള്ളി വന്ന് നിന്നാൽ തന്നെ പേടിയാകും', 'ഇതിലും കൂടുതൽ ഇനി പേടിക്കാൻ വയ്യ', 'ആ അച്ഛന്റെ മുഖത്തെ ഭീതി ഞാനെ കണ്ടുള്ളു..., നടേശൻ കൊന്നില്ലേ'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. ഡയ​ലോ​ഗുകൾ പോലുമില്ലാതെയാണ് ആശിഷ് തുടക്കത്തിൽ പ്രേക്ഷകരെ അമ്പരിപ്പിച്ചത്.

'എംപുരാൻ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ആശിഷ് തുടക്കത്തിൽ അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെയാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബോബി കുര്യൻ, സായ് കുമാർ, ചിപ്പി, മനോജ് കെ ജയൻ, ​ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നു. 31 കോടിയിലധികം ചിത്രം ഇതിനോടകം ആ​ഗോളതലത്തിൽ കളക്ഷൻ നേടി.

Jude Anthany Joseph share a photo with Aashish Joe Antony in Thudakkam movie location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദലിതുകള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല'; രാംലീല മൈതാനിയിലെ ശുദ്ധികലശത്തില്‍ രോഷാകുലനായി ഖാര്‍ഗെ

'ലുങ്കിവാലയെന്ന് വിളിച്ചയാള്‍ വിഡ്ഢി, മുന്‍പ് എന്നെയും വിളിച്ചിട്ടുണ്ട്; വന്ദേമാതരം പാടാന്‍ എന്താണ് ലീഗിന് വിഷമം'

അമിത് ഷാ സഭയിലെത്തി, സംസാരിച്ചില്ല; പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഔഷധി ഫാക്ടറിയിൽ ബോയിലർ ഓപ്പറേറ്റർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 19

'എന്റെ അനിയനെ തൊടുന്നത് പോലും നിര്‍ത്തി, പേടിച്ചിട്ട്'; ഞാന്‍ ചിരിക്കാതായി; പ്രണയത്തില്‍ നേരിട്ടത് പറഞ്ഞ് അനുപമ