അന്ന ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രമാണ് സാറാസ്. ഒടിടി റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ഗർഭം ധരിക്കാനുള്ള സ്ത്രീകളുടെ ചോയ്സുകളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതിനിടെ ചിത്രം ഭ്രൂണഹത്യയെ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. ക്രൈസ്തവ വിശ്വാസി സമൂഹത്തിന് ഇടയിൽ നിന്നും വിമർശനമുണ്ടായിരുന്നു.
അതിന് പിന്നാലെ ജൂഡ് പങ്കവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ക്രിസ്തീയ സഭയെ തകർക്കാൻ ശ്രമിച്ച ഫ്രാങ്കോ, റോബിൻ മുതലായ 'അച്ചന്മാരെ' ഉൾപ്പെടെ എതിർക്കണം എന്നാണ് താരം കുറിച്ചത്. ‘പ്രതിഷേധം ഉയരണം , ക്രിസ്തീയ സഭയെ തകർക്കാൻ ശ്രമിച്ച ഫ്രാങ്കോ, റോബിൻ മുതലായ 'അച്ചന്മാരെ' ഉൾപ്പെടെ എതിർക്കണം. നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാർ ശ്രദ്ധിക്കുമല്ലോ‘ - ജൂഡ് കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ജൂഡിനേയും ചിത്രത്തേയും വിമർശിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. ചിത്രത്തിൽ അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ, പ്രശാന്ത് നായര്‍ ഐ എ എസ്, ശ്രിന്ദ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates