നഷ്ടപ്പെട്ട കമ്മൽ/ ട്വിറ്റർ, ജൂഹി ചൗള/ ഫേയ്സ്ബുക്ക് 
Entertainment

ജൂഹി ചൗളയുടെ ഡയമണ്ട് കമ്മൽ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു; കണ്ടു പിടിച്ചു തന്നാൽ സമ്മാനമെന്ന് താരം

15 വർഷമായി താരം ഉപയോ​ഗിക്കുന്ന കമ്മലാണ് നഷ്ടപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടെ ഡയമണ്ട് കമ്മൽ മുംബൈ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു. കഴിഞ്ഞ 15 വർഷമായി താരം ഉപയോ​ഗിക്കുന്ന കമ്മലാണ് നഷ്ടപ്പെട്ടത്. കമ്മൽ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. 

ദയവു ചെയ്ത് സഹായിക്കൂ എന്ന അടിക്കുറിപ്പിൽ കമ്മിലിന്റെ ചിത്രത്തിനൊപ്പമാണ് താരം സഹായം അഭ്യർത്ഥിച്ചത്. ‘ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ, ഇത് അതിന്റെ മാച്ചിങ് പീസാണ്. കഴിഞ്ഞ 15 വർഷമായി മിക്കവാറും എല്ലാ ദിവസവും ഞാനിത് അണിയാറുണ്ട്. കണ്ടെത്താൻ സഹിയിക്കൂ- താരം കുറിച്ചു. 

ഹരിദ്വാറിലേക്കുള്ള യാത്രയ്ക്കിടയിലാണ് താരത്തിന് കമ്മൽ നഷ്ടപ്പെട്ടത്. ആരാധകർക്കിടയിൽ ചർച്ചയാവുകയാണ് പോസ്റ്റ്. മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ടാൽ പെട്ടെന്ന് തിരിച്ചു കിട്ടുമെന്നാണ് ചിലരുടെ കമന്റുകൾ. അതിനൊപ്പം താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT