

'കാക്കിപ്പട 'എന്ന പോലീസ് ചിത്രത്തിനുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'പുൽപ്പള്ളി എക്സ്പ്രസ്സ് ' തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ചു. സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടി നിർമ്മിക്കുന്ന ചിത്രത്തിൽ അനുശ്രീ എസ് ഐ റോളിൽ പ്രധാന കഥാപാത്രമായെത്തുന്നു. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പോലീസ് കഥാപാത്രമാണിത്. 'ഒപ്പം 'എന്ന മോഹൻലാൽ ചിത്രത്തിൽ എ സി പി യുടെ വേഷം ചെയ്തിരുന്നു.
തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്സിൽ വെച്ചായിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നത്. പ്രൊഡ്യൂസർ സോണി മങ്കിടി സ്വിച്ച് ഓൺ ചെയ്തു. സോഫി വർഗീസ് ക്ലാപ്പടിച്ചു. തുടർന്ന് ഷൂട്ടിങ് ആരംഭിച്ചു. ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണുള്ളത്. പുതുമുഖമായ സ്റ്റീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിഷ്ണു അഗസ്ത്യ, ഇർഷാദ്, ഷാജോൺ, അലൻസിയർ, ജാഫർ ഇടുക്കി,സുജിത് ശങ്കർ, ബാലാജി ശർമ്മ , സാബുമോൻ വിനീത് തട്ടിൽ, അബൂ സലിം, പാർവതി കൃഷ്ണ, സംഗീത ( ചിന്താവിഷ്ടയായ ശ്യാമള ), ദേവനന്ദ( മാളികപ്പുറം ), ശ്രീലക്ഷ്മി( ഭൂതക്കണ്ണാടി ) ശ്രീലത നമ്പൂതിരി ഡോ: ആര്യ, സ്മിനു സിജോ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ ക്യാമറ രജീഷ് രാമൻ. എഡിറ്റർ സുബിൻ. എസ്. സംഗീതം വിവേക് കൃഷ്ണ. വരികൾ വിവേക് മുഴക്കുന്ന്. പ്രോജക്ട് ഡിസൈനർ മുരുകൻ എസ്. കലാസംവിധാനം അജി അമ്പലത്തറ. വസ്ത്രാലങ്കാരം റാണാപ്രതാപ്. മേക്കപ്പ് ജയൻ പൂങ്കുളം. ആക്ഷൻ റൺ രവി. കൊറിയോഗ്രാഫി ശാന്തി മാസ്റ്റർ. അഡീഷണൽ ഡയലോഗ് ജെയിൻ ജോർജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വി. എസ്. അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ.നായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഹരി കാട്ടാക്കട, ശിവൻ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അമൽ ജെയിംസ്. ഡിസൈൻസ് ഇലുമിനാർട്ടിസ്റ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates