ഫോട്ടോ: ട്വിറ്റർ 
Entertainment

ജൂനിയര്‍ എന്‍ടിആര്‍- ജാന്‍വി കപൂര്‍ ചിത്രം 'ദേവര' റിലീസ് ഏപ്രില്‍ 5ന്

പ്രഖ്യാപനം മുതലേ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ദേവര.

Author : സമകാലിക മലയാളം ഡെസ്ക്

ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദേവര' ഒന്നാം ഭാഗം ഏപ്രില്‍ 5ന് റിലീസ് ചെയ്യും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തു വരുന്നതെന്നാണ് വിവരം. പ്രഖ്യാപനം മുതലേ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ദേവര. രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് വ്യക്തമല്ല. 

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സെയ്ഫ് അലി ഖാന്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 

പ്രകാശ് രാജ്, ജിസ്സു സെന്‍ഗുപ്ത, ശ്രീകാന്ത്, ടോം ചാക്കോ, നരെയ്ന്‍, മുരളി ശര്‍മ്മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നന്ദമുരി കല്യാണ്‍ റാം അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യ ചിത്രം യുവസുധ ആര്‍ട്‌സും എന്‍ടിആര്‍ ആട്‌സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സംഗീത സംവിധായകന്‍ അനിരുദ്ധ, ഛായാഗ്രാഹകന്‍ രത്‌നവേലു, ഐഎസ്‌സി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ട് ചിത്രത്തില്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍