Jyothika 
Entertainment

'അപ്പോള്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ തല പൊളിച്ചതോ?'; വായടപ്പിച്ച് ജ്യോതിക; കാശ് വാങ്ങിയിട്ട പോസ്‌റ്റെന്ന ആരോപണത്തിനും മറുപടി

വിട്ടു വീഴ്ചയില്ലാതെ നിലപാട് അറിയിച്ച ജ്യോതികയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയറിയിച്ചെത്തിയ നടി ജ്യോതികയുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. പേരെടുത്ത് പറഞ്ഞു കൊണ്ട് കേന്ദ്ര വിദ്യഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതായിരുന്നു ജ്യോതികയുടെ പോസ്റ്റ്. മിക്ക താരങ്ങളും ആരുടേയും പേരെടുത്ത് പറയാതെ, പിന്തുണ നല്‍കിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും വിട്ടു വീഴ്ചയില്ലാതെ നിലപാട് അറിയിച്ച ജ്യോതികയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇതിനിടെ ജ്യോതികയുടെ പോസ്റ്റിന് വിമര്‍ശനവുമായി ചിലര്‍ക്കെത്തി. അവര്‍ക്ക് ജ്യോതിക നല്‍കിയ മറുപടികളും കയ്യടി നേടുകയാണ്. ''മാം നിങ്ങള്‍ കുറച്ച് നേരത്തെയല്ലേ?'' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ജ്യോതിക നല്‍കിയ മറുപടി ''ഒരിക്കലും വല്ലാതെ വൈകുന്നില്ല. നീ നിന്റെ സംഭവാനയെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതി'' എന്നായിരുന്നു.

മാം, നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞ് പോകും. പക്ഷെ ഇവിടെ സൂര്യ എന്ത് ചെയ്യുമെന്ന് ചോദിച്ചയാളോട് എവിടെ പോകാന്‍, ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. നീ മറന്നുപോയിട്ടുണ്ടെങ്കില്‍, ഞാനും സിനിമ ചെയ്യാറുണ്ട് എന്നായിരുന്നു ജ്യോതികയുടെ മറുപടി. പണം വാങ്ങിയാണ് പോസ്റ്റിട്ടതെന്ന ആരോപണത്തിനും ജ്യോതിക മറുപടി നല്‍കുന്നുണ്ട്.

പെയ്ഡ് പാര്‍ട്ണര്‍ഷിപ്പിന് സിജെപിയ്ക്ക് നന്ദി. അത് കൂടെ മെന്‍ഷന്‍ ചെയ്യൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ''എന്നാല്‍ നിനക്ക് കാശ് തരുന്നത് എതിര്‍ പാര്‍ട്ടിയാണെന്ന് ഞാന്‍ പറയട്ടെ'' എന്നാണ് അയാള്‍ക്ക് ജ്യോതിക നല്‍കിയ മറുപടി. 'വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് നല്ലത് തന്നെ മാഡം. എന്നിരുന്നാലും സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കാനും തങ്ങളുടെ പ്രതിഷേധത്തെ ബന്ധമില്ലാത്ത രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്കും വഴിതിരിക്കാനും അവരെ പ്രോത്സാഹിപ്പിക്കരുത്' എന്നായിരുന്നു മറ്റൊരു കമന്റ്. ''സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ തലയും ശരീരവും തകര്‍ക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുളളത്'' എന്നാണ് ജ്യോതിക നല്‍കിയ മറുപടി.

Jyothika replies to comments

ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നായിരുന്നു ജ്യോതിക നേരത്തെ പറഞ്ഞത്. ജെന്‍സിയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ജ്യോതിക കുറിച്ചിരുന്നു. അതേസമയം സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം വിജയം കണ്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി.

Jyothika hits back at trolls for supporting student protest. Asks what about the heads of students' damaged by government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

CJP Jantar Mantar Protest Live: നമ്മള്‍ അതു നേടി, പ്രഖ്യാപിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 762 lottery result

ഋഷഭ് പന്ത് ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകൻ! അടച്ചത് റെക്കോർഡ് തുക

"വെള്ളാനകളുടെ നാട്' സമയത്തേ ഫോട്ടോ ആണോ ?'; കാൻഡിഡ് ചിത്രങ്ങളുമായി ശോഭന