Entertainment

ഇന്ന് വിവാഹം, ഹൽദി ആഘോഷങ്ങൾ തിമിർത്ത് കാജൽ അ​ഗർവാൾ; ചിത്രങ്ങളും വിഡിയോയും 

ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി കാജൽ അ​ഗർവാൾ ഇന്ന് വിവാഹിതയാകും. മുംബൈ സ്വദേശിയായ വ്യവസായി ​ഗൗതം കിച്ലുവിനെയാണ് താരം വിവാഹം കഴിക്കുന്നത്. കല്ല്യാണാഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

താരത്തിന്റെ ഫാൻപേജുകളിലെല്ലാം മഞ്ഞ ചുരുദാറിൽ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളാണ് നിറയുന്നത്. വെള്ള കുർത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ​ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞൾ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്ത്. പൂക്കൾ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജൽ അണിഞ്ഞ ആഭരണങ്ങൾ. 

നേരത്തെ ബാച്ചിലർ പാർട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും എത്തിയിരിക്കുന്നത്. 

ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷവാർത്ത കാജൽ പുറത്തുവിട്ടത്. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറഞ്ഞു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT