സോഷ്യല്‍ മീഡിയയില്‍ ഏത് വഴിയാണ് പണി വരികയെന്ന് പറയാനാകില്ല. തീര്‍ത്തും നിഷ്‌കളങ്കമായി ചെയ്‌തൊരു പ്രവൃത്തി പോലും നമ്മളെ എയറില്‍ കയറ്റിയേക്കും. സംശയമുണ്ടെങ്കില്‍ കാജല്‍ അഗര്‍വാളിനോട് ചോദിച്ചാല്‍ മതി. ക്രിസ്മസ് കാലത്ത് പതിവ് പോലെ കുറച്ച് ചിത്രങ്ങള്‍ പങ്കുവച്ചതായിരുന്നു കാജല്‍. എന്നാല്‍ താരം ഇപ്പോള്‍ എയറിലാണ്.
2025 നെക്കുറിച്ചും ക്രിസ്മസിനെക്കുറിച്ചും പുതിയ വര്‍ഷത്തെ പ്രതീക്ഷകളെക്കുറിച്ചുമൊക്കെയാണ് കാജല്‍ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയത് കാജല്‍ പങ്കുവച്ച ചിത്രങ്ങളിലെ കണ്ണാടിയിലേക്കായിരുന്നു. കണ്ണാടിയിലെ പ്രതിബിംബം കാണിച്ച് സോഷ്യല്‍ മീഡിയ കാജലിനെ ട്രോളുകയാണ്.
വെള്ള ഷോര്‍ട്ട് ഫ്രോക്കാണ് ചിത്രത്തില്‍ കാജല്‍ ധരിച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം മനോഹരമാണ്. എന്നാല്‍ കണ്ണാടിയിലെ പ്രതിബിംബം ശ്രദ്ധിക്കാന്‍ മാത്രം താരം വിട്ടു പോയി. ഇതിന് കനത്ത വിലയാണ് കാജലിന് നല്‍കേണ്ടി വന്നിരിക്കുന്നത്. മീശമാധവനിലെ കൊച്ചിന്‍ ഹനീഫയുടേയും ജഗതിയുടേയും മീമുകള്‍ വച്ചും മറ്റും സോഷ്യല്‍ മീഡിയ കാജലിനെ ട്രോളുകയാണ്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ എന്നാണ് താരത്തോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം 2025 തനിക്ക് അനുഗ്രഹീതമായ വര്‍ഷമായിരുന്നുവെന്നാണ് കാജല്‍ പറയുന്നത്. 'കടന്നുപോയ ഗംഭീരമായ വര്‍ഷത്തിന് നന്ദി. പ്രതീക്ഷകളോടേയും ആവേശത്തോടേയും തുറന്ന ഹൃദയത്തോടേയും 2026 ലേക്ക് കടക്കുന്നു' എന്നാണ് കാജല്‍ പറയുന്നത്.
'ഡിസംബര്‍ ആഴത്തില്‍ സംതൃപ്തി നല്‍കുന്നതായിരുന്നു. കുടുംബം, സ്‌നേഹം, ആത്മബന്ധം, പുനസമാഗമം, നാഴികക്കല്ലായ പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങള്‍, ആഘോഷങ്ങള്‍, നീലിന്റെ ആനുവല്‍ ഡേ കോണ്‍സേര്‍ട്ട്, പൊട്ടിച്ചിരികള്‍, കണ്ണീര്, ഗംഭീര ജോലി, കൂടുതല്‍ ആവേശകരമായ വര്‍ക്കുകള്‍ ഒപ്പിടാന്‍ സാധിച്ചു, മനോഹരമായ യാത്രയും. എന്റെ ഹൃദയം നിറഞ്ഞു. ഈ വര്‍ഷം ഇങ്ങനെ അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ അനുഗ്രഹീതയാണ്'' എന്നും കാജല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates